Tag: vatakara
”സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് മുന്നിലുള്ള വഴി” യെന്ന് ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് കൊയിലാണ്ടി സ്വദേശി സജി വടകര പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ സന്ദേശം; പൊലീസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണം മാനസിക പീഡനമെന്ന് ബന്ധുക്കള്‍
വടകര: പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ പൊലീസുകാരന്‍ സജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നില്‍ സ്റ്റേഷന്റെ ചുമതലയുള്ള സി.ഐയുടെ മാനസിക പീഡനമെന്ന് ബന്ധുക്കളുടെ ആരോപണം. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് സജിയുടെ ജീവന്‍ രക്ഷിച്ചത്. സഹപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഓഡിയോ അയച്ചശേഷമായിരുന്നു സജി സ്‌റ്റേഷന്റെ മുകളിലെ കെട്ടിടത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ്
വടകര പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ എസ്.സി.പി.ഒ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര: വടകര പൊലീസ് സ്റ്റേഷനില്‍ എസ്.സി.പി.ഒ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ എസ്.സി.പി.ഒ സജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ്
വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
വടകര: സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കല്ലുമ്മക്കായ പറിക്കാൻ പോയി കടലിൽ കാണാതായ ആൾ മരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ധിഖ് ആണ് മരിച്ചത് . കോസ്റ്റൽ പോലീസും ഫയർ ആന്റ് വിദഗ്ധരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ നാല് പേരടങ്ങിയ സംഘമാണ് കല്ലുമ്മക്കായ പറിക്കാൻ പോയത്.മുമ്പ് കടലിൽ മറിഞ്ഞ
കല്ലേരിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; ആക്രമണത്തിന് ഇരയായ ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്
വടകര: കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂര്‍ സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത്
വടകര കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; കാര്‍ കത്തിച്ചു
വടകര: കല്ലേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതിനുശേഷം കാര്‍ കത്തിച്ചു. ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ സംഘം ആക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. അക്രമികള്‍ക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട യുവാവിന്റെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ്