Tag: vatakara
‘മോശമായ ഭാഷയിൽ എന്തൊക്കയോ അവർ വിളിച്ച് പറയുന്നുണ്ടായിരുന്നു, അഖിലേഷിന് കുത്തേറ്റപ്പോഴാണ് അവൻ പുറകിലുണ്ടെന്ന് മനസിലായത്’; ഏറാമലയിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്
വടകര: ഇരുട്ടത്ത് നിന്ന് പലരും മോശമായ ഭാഷയിൽ ചീത്ത വിളിക്കുന്നുണ്ടായിരുന്നു, അത്തരത്തിലാണ് അവനും പറയുന്നത് എന്നാണ് ഞങ്ങളും കരുതിയത്. എന്നാൽ അഖിലേഷിന് കുത്തേറ്റപ്പോഴാണ് പുറകിൽ നിന്നവൻ ആക്രമിക്കുകായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ആക്രമണം പ്രതീക്ഷിക്കാത്തതിനാൽ ഒന്നും ചെയ്യാനും സാധിച്ചില്ല. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരന് കുത്തേറ്റ സാഹചര്യം വിശദമാക്കി സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടായിരുന്നു
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. നീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുന്‍വാതിലുകള്‍
തുപ്പിയപ്പോള്‍ ദേഹത്ത് തെറിച്ചുവെന്ന് ആരോപിച്ച് അഴിയൂരില്‍ അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി (വീഡിയോ കാണാം)
അഴിയൂര്‍: അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂരമായി പെരുമാറി എന്ന സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തുപ്പിയപ്പോള്‍ അബദ്ധത്തില്‍ അത് ഡ്രൈവറുടെ ദേഹത്തായി എന്നും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയുമായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടിയുടെ അമ്മ
ശക്തമായ വേലിയേറ്റവും തീവ്ര കടല്‍ക്ഷോഭവും; വടകരയിലെ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു- വീഡിയോ കാണാം
വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വള്ളങ്ങള്‍ തകര്‍ന്നതോടെ മത്സ്യത്തൊഴിലാളികളുടെ
വടകരയില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം; കരയിലുണ്ടായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു
വടകര: വടകര മുകച്ചേരി ഭാഗത്ത് ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായി തീവ്ര കടല്‍ക്ഷോഭം. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കരയില്‍ കയറ്റിവെച്ചിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ തകര്‍ന്നടിഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ അഹമ്മദ് ചേരാന്‍, അഫ്‌സല്‍ കോട്ടക്കണ്ടി, റിയാസ് എടത്തില്‍ എന്നിവരുടെ വളളങ്ങളാണ് തകര്‍ന്നത്. ഇതില്‍ അഹമ്മദിന്റെയും അഫ്‌സലിന്റെ വള്ളങ്ങള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. മൂന്നുമണിയോടെയാണ് ശക്തമായ
വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്വര്‍ണമാല, മോതിരം, ബൈക്ക് എന്നിവ കണ്ടെത്തി
വടകര: വടകരയെ ഞെട്ടിച്ച വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. സ്വര്‍ണമാല, മോതിരം, മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെത്തി. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖുമായി അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തൃശൂര്‍ തൃത്തല്ലൂരിലെ വീടിന് സമീപത്തെ കടയില്‍
പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍
പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ
ആശ്വാസ വാർത്ത: അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി
വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ
എടോടി ബീവറേജിലും ഹോട്ടലിലും ഷഫീക്കിനെയും കൊണ്ട് പൊലീസ്; വടകരയിലെ രാജന്‍ കൊലക്കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
വടകര: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീക്കുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന രാജന്റെ കടയിലും സമീപത്തുള്ള ഹോട്ടലിലും പ്രതി താമസിച്ചിരുന്ന താഴെയങ്ങാടിയിലെ വാടകവീട്ടിലും വടകര പഴയ ബസ്റ്റാൻഡ് പരിസരത്ത് ഇടറോഡിലെ ഇ.എ
വടകര പാലയാട്ട്നടയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്പതിനഞ്ച് പേർക്ക് പരിക്ക്, ദേശീയപാതയിൽ ഗതാഗത സ്തംഭനം
വടകര: വടകര ദേശീയപാതയിൽ പാലയാട്ട് നടയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്. ആർ ടി.സി ബസ്സ് ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്നു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി കാബിൻ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ