Tag: Urupunyakavu Temple

Total 10 Posts

ഇതുവരെ ബലിയിട്ടത് പതിനായിരത്തോളം ആളുകള്‍; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിതര്‍പ്പണം രാത്രി ഏഴുവരെ

മൂടാടി: കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിമുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികളെല്ലാം നേരത്തെ നടത്തിയിരുന്നു. ഇതിനകം പതിനായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ഒരേസമയം ആയിരംപേര്‍ക്ക് ചടങ്ങ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. എരവത്ത് ഭാസ്‌കരനാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പൂര്‍വ്വികര്‍ക്കുവേണ്ടി വ്രതമെടുത്ത് ബലിയര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍; പിതൃസ്മരണകളുടെ കടലിരമ്പത്തില്‍ ഉരുപുണ്യകാവ് ക്ഷേത്രവും പരിസരവും

കൊയിലാണ്ടി: മണ്‍മറഞ്ഞവരുടെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി മൂടാടി ഉരുപുണ്യകാവ് ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്താന്‍ എത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രപരിസരത്ത് ഭക്തര്‍ എത്തിത്തുടങ്ങി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഉരുപണ്യകാവ് കടലിലെ തിരകളും കടലിലെ വായുവും വരെ ഭക്തി സാന്ദ്രമായ നിമിഷങ്ങളില്‍ അലിയുന്ന നിമിഷങ്ങളായിരുന്നു ക്ഷേത്രപരിസരത്ത് പുലര്‍ച്ചെ മുതല്‍. മൂന്നുമണി മുതല്‍ തന്നെ ഭക്തര്‍ക്ക്

ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താം, സഹായത്തിനായി കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും പൊലീസും; കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളുമായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം. ജൂലൈ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഭക്തര്‍ക്ക് കടല്‍ക്കരയിലെ ക്ഷേത്രബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബലിത്തറ വിപുലീകരിച്ച് നവീകരണപ്രവൃത്തികള്‍ നടത്തുകയും കടലിന് അഭിമുഖമായി സുരക്ഷാവേലികള്‍ കെട്ടുകയും ചെയ്തിട്ടുണ്ട്. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇത്തവണ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു

  നിജീഷ് എം.ടി.  ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍? അതിപുരാതനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്‍ക്ക് കൂടുതല്‍

വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു

രഞ്ജിത്ത്.ടി.പി, അരിക്കുളം ഒരു പരിചയപ്പെടുത്തലിലൂടെയോ ഒരെഴുത്തിലൂടെയോ ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതിക്ഷേത്ര ചൈതന്യത്തെ വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ ദർശനം നടത്തിയാൽ, വീണ്ടും വീണ്ടും നമ്മൾ ആ പുണ്യസങ്കേതത്തിലേക്ക് അറിയാതെ ആകർഷിക്കപ്പെടും. ഇന്ന് കാണുന്ന പ്രൗഢ ഗംഭീരമായ ചുറ്റുമതിലും, ടൈൽ പാകിമിനുക്കിയ നിലവും, എന്തിനും ഏതിനും പരിചാരകരും, ജീവനക്കാരുമില്ലാത്ത ഒരുക്ഷേത്രമുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. സമുദ്രതീരത്തായിട്ടും ഉപ്പുരസമില്ലാത്ത

തീരം ഭക്തിസാന്ദ്രം; മൂടാടി ഉരുപുണ്യകാവിൽ ബലിതർപ്പണം നടത്താൻ ഒഴുകിയെത്തിയത് ആയിരങ്ങൾ (ചിത്രങ്ങൾ കാണാം)

കൊയിലാണ്ടി: ആയിരങ്ങൾ എത്തി, ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മൂടാടി. ഇന്ന് തുലാമാസ ബലി തർപ്പണത്തിനായാണ് മൂടാടി ഉരുപുണ്യകാവിൽ ഭക്തർ എത്തിയത്. ഉരുപണ്യകാവ് കടലിലെ തിരകളും കടലിലെ വായുവും വരെ ഭക്തി സാന്ദ്രമായ നിമിഷങ്ങളിൽ പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടാനായി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. പിതൃമോക്ഷ പുണ്യം തേടി പുലർച്ചെ

രണ്ട് വർഷങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ കർക്കിടക വാവുബലി; കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിലായി ബലിതർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ

കൊയിലാണ്ടി: കോവിഡ് നിയന്ത്രങ്ങളൊന്നുമില്ലാതെ കൊയിലാണ്ടിയിൽ കര്‍ക്കിടക ബലിതര്‍പ്പണം. പിതൃസ്മരണയില്‍ വിശ്വാസികള്‍ വിവിധ സ്‌നാനഘട്ടങ്ങളിലെത്തി ബലിതര്‍പ്പണം നടത്തി ആത്മസായൂജ്യമടഞ്ഞു. കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടന്നു. ഉരുപുണ്യകാവ്, ഉപ്പാലക്കണ്ടി, കണയങ്കോട് കുട്ടോത്ത് തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് ആയിരക്കണക്കിനാളുകളാണ് പുലർച്ചെ മുതൽ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ക്ഷേത്ര സങ്കേതങ്ങൾ കൂടാതെ കടലോരത്തും, പുഴയോരങ്ങളിലും, വീടുകളിലും ബലിതർപ്പണം ചെയ്തു. കൊയിലാണ്ടി കടലോരത്ത് ഉപ്പാലക്കണ്ടി

പുലര്‍ച്ചെ രണ്ട് മണി മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം, സുരക്ഷയ്ക്കായി മഫ്റ്റിയില്‍ ഉള്‍പ്പെടെ നൂറിലേറെ പൊലീസുകാര്‍, ഒപ്പം കോസ്റ്റ് ഗാര്‍ഡും ഫയര്‍ഫോഴ്‌സും; ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് മണിക്കൂറുകള്‍ മാത്രം

കൊയിലാണ്ടി: കര്‍ക്കിടകവാവിനോട് അനുബന്ധിച്ച് മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി കൊയിലാണ്ടി പൊലീസ്. ക്ഷേത്രപരിസരത്തും പുറത്തുമായി നൂറ് പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പുലര്‍ച്ചെ ഒരുമണി മുതലാണ് സുരക്ഷയ്ക്കായി പൊലീസുകാരെത്തുക. നൂറ് പൊലീസുകാര്‍ക്ക് പുറമെ അഞ്ച് മഫ്റ്റി പൊലീസും ഉരുപുണ്യകാവില്‍ ഉണ്ടാകും. കൂടാതെ

ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം

മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇത്തവണയും പ്രതീക്ഷിക്കുന്നത് 15,000 ത്തിലേറെ പേരെ; കര്‍ക്കിടകവാവ് പൂര്‍വ്വാധികം ഭംഗിയായി നടത്താനൊരുങ്ങി ഉരുപുണ്യകാവ്

കൊയിലാണ്ടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്രത്തിലും കടലോരത്തും സജ്ജമായിക്കഴിഞ്ഞു. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂര്‍ണ്ണതോതില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുന്നത്. ജൂലൈ 28 വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. അന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം