Tag: Travel
മണല്‍പ്പരപ്പിലൂടെ തിരയില്‍ തൊട്ടുരുമ്മി വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്
കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.
സിനിമകളിലും പുറത്തും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന നാലുകെട്ട്, അറിയാം പാലക്കാടിന്റെ സ്വന്തം വരിക്കാശ്ശേരി മനയിലെ കാഴ്ചകള്‍
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിന് അടുത്ത് മനിശ്ശേരിയില്‍ ഭാരതപ്പുഴയുടെ തീരത്ത് പഴമയുടെ കഥ പറയുന്നൊരു തറവാടുണ്ട്, വരിക്കാശ്ശേരി മന. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ട മന അതിന്റെ മുഴുവന്‍ പ്രൗഢിയോടും കൂടി ഇന്നും സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ആറ് ഏക്കറോളം സ്ഥലത്താണ് മുന്നൂറ് വര്‍ഷം പഴക്കമുള്ള മന സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് മൂന്നു നിലകളുള്ള ഈ
കേരളത്തിലെ ഊട്ടിയിലെ കാടും പുൽമേടും കാണാം, ഒപ്പം കടൽകാറ്റേറ്റ് ചരിത്ര നിർമ്മിതികളുടെ ഭംഗിയും ആസ്വദിക്കാം; പോകാം കാസർകോടൻ കാഴ്ചകൾ കാണാൻ
പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. അതിനാൽ തന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കാവശ്യവും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ പറ്റുന്ന ഇടങ്ങളാണ്. അതിന് പറ്റിയെ നല്ലൊരു ഓപ്ഷനാണ് കാസർകോട് ജില്ല. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയും നിത്യഹരിതവനങ്ങളും പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞുമുള്ള റാണിപുരവും ബീച്ചുകളുമുള്‍പ്പെടുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ഈ അവധിക്കാലം നിങ്ങൾക്ക് ആഘോഷമാക്കാം. കേരളത്തിന്റെ
ഇത് നമ്മുടെ ‘മീശപ്പുലിമല’; കോടമഞ്ഞില്‍ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്ത് കുറുമ്പാലക്കോട്ട
കൊയിലാണ്ടിക്കാര്‍ക്ക് മീശപ്പുലിമല ഫീല്‍ കിട്ടാന്‍ ഒരുപാട് ഒരുപാടൊന്നും യാത്ര ചെയ്യേണ്ട, നമ്മുടെ അടുത്ത് വയനാട്ടിലുണ്ട് മഞ്ഞ് പെയ്യുന്ന ഒരു മീശപ്പുലിമല, വയനാടിന്റെ കുറുമ്പാലക്കോട്ട. വയനാടിന്റെ ഒത്തനടുവിലാണ് കുറുമ്പാലക്കോട്ട. പേരില്‍ മാത്രമേ കോട്ടയുള്ളൂ. മലയില്‍ കോട്ടയൊന്നുമില്ല. സൂര്യോദയവും അസ്തമയവും മഞ്ഞുപുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ല. കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട്
കോടമഞ്ഞില്‍ പുതഞ്ഞ കോഴിക്കോടന്‍, കണ്ണൂര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റിയ സമയം ഇതാണ്; കുറ്റ്യാടിക്കടുത്തുള്ള ഉറിതൂക്കി മലയിലേക്കാവട്ടെ ഇത്തവണത്തെ യാത്ര
കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയില്‍ നിന്ന് 10 കി.മി. സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ഓഫ് റോഡ് യാത്ര ഇഷ്ടപെടുന്നവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ കൂടിയാണിത്. സഞ്ചാരികളുടെ ഇടയില്‍ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി
വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം; യാത്രാ പാക്കേജുകളില്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും
കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.
ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം
കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്
മഴയില്‍ കുളിച്ച് തോര്‍ത്തി പൂര്‍വാധികം സുന്ദരിയായി മലബാറിന്റെ സ്വന്തം ഗവി; ചാറ്റല്‍ മഴയില്‍ മണ്‍സൂണിന്റെ മാസ്മരിക ഭംഗിനുകരാന്‍ വയലട നിങ്ങളെ കാത്തിരിക്കുന്നു
പ്രകൃതി പച്ചിച്ച് നില്‍ക്കുന്ന മലബാറിന്റെ സ്വന്തം സുന്ദര കാഴ്ചയിലേക്ക് മഴക്കാല നാളുകളില്‍ നമുക്ക് ഇറങ്ങിച്ചെല്ലാം. തെക്കിന്റെ ഗവിയോട് കിടപിടിക്കുന്ന വടക്കിന്റെ ഗവിയായ വയലടയിലെ മഴക്കാഴ്ചകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഋതുക്കളുടെ മാറ്റം പ്രകൃതിയിലെ ഓരോ സൃഷ്ടിയെയും അറിഞ്ഞും അറിയാടെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നുണ്ട്. വേനലോ മഞ്ഞോ നല്‍കാത്ത അഭൌമമായ ഒരു സൌന്ദര്യം മണ്‍സൂണ്‍ കാലത്ത് വയലടയിലെത്തിയാല്‍ നമുക്ക് കാണാനാകും. കോരളത്തിന്റെ തെക്കന്‍
കൊയിലാണ്ടിയില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിക്കോ; ഈ മഴക്കാലം ആഘോഷിക്കാന്‍ തിരുനെല്ലി ബ്രഹ്‌മഗിരി കുന്നിലേക്ക് ഒരു ട്രെക്കിങ് ആയാലോ?
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഈ മഴക്കാലം ആഘോഷിക്കാൻ ഏറ്റവും പറ്റിയ ഓപ്ഷനാണ് തിരുനെല്ലി ബ്രഹ്മഗിരി കുന്ന്. കൊയിലാണ്ടിയിൽ നിന്നും പുലർച്ചെ ഉള്ള വണ്ടിക്ക് കേറി വയനാട് പിടിക്കാം. തീർത്ഥാടനത്തിന്റെ ഭാഗമായി വിശ്വാസികൾ തിരുനെല്ലിയിൽ എത്താറുണ്ടെങ്കിലും ബ്രഹ്മഗിരി കുന്ന് താഴെ നിന്ന് മാത്രം കണ്ട് മടങ്ങുന്നു. ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിംഗ് പലരും നടത്താറില്ല. എന്നാൽ ബ്രഹ്മഗിരി കുന്നിലേക്കുള്ള
മഴക്കാലം തുടങ്ങിയെന്ന് കരുതി യാത്ര പോകാതിരിക്കാന്‍ കഴിയുമോ… മഴയില്‍ കൂടുതല്‍ സുന്ദരമാകുന്ന കോഴിക്കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങള്‍ ഇതാ
മഴക്കാലത്ത് വീടിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നതാണ് സുഖം. എന്നാല്‍ മഴയത്ത് യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എന്നാല്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ്? വിഷമിക്കേണ്ട, കോഴിക്കോട് ജില്ലയില്‍ മഴക്കാലത്ത് സൗന്ദര്യമേറുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഏറ്റവും മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം. ജാനകിക്കാട് പേര് പോലെ തന്നെ സുന്ദരമായ കാടാണ് ജാനകിക്കാട്. മലയാളികളുടെ മനസില്‍