Tag: Train
തെലങ്കാനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം; നാല് ബോഗികള്‍ പൂര്‍ണമായി കത്തി- വീഡിയോ
ഹൈദരാബാദ്: തെലങ്കാനയില്‍ ഓടിെക്കാണ്ടിരിക്കുന്ന ട്രെയിനില്‍ വന്‍ തീപിടിത്തം. ഹൗറ-സെക്കന്ദരാബാദ് ഫലക്നുമ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. നാല് ബോഗികള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ സമീപത്തുള്ള ബൊമ്മെയള്ളി ഗ്രാമത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാരെ ബോഗിയില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനിന്റെ എസ് 3, എസ് 4, എസ്
പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരിക്ക്
പയ്യോളി: ട്രെയിനില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്ക്. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത് ഇന്ന് വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി രാജേഷ് ആണ് അപകടത്തില്‍പെട്ടത്. മസ്ജിദിന് സമീപത്തെ ഡ്രെയിനേജില്‍ തലയിടിച്ച് പരിക്കേറ്റ നിലയില്‍ റെയില്‍വേയുടെ ടിആര്‍ഡി സ്റ്റാഫുകളാണ് ഇയാളെ കണ്ടെത്തിയത്. മാഹിയില്‍ ജോലി ചെയ്യുന്ന രാജേഷ് താമസസ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍
വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍
കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതേ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്; ക്യാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ച് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ക്യാനുമായി ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് ഇയാള്‍ ഇന്ധനം അകത്തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. കഴിഞ്ഞ മാസം എലത്തൂരില്‍ ആക്രമണത്തിന് ഇരയായ അതേ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെയ് 20 മുതല്‍ സംസ്ഥാനത്തെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി, റദ്ദാക്കിയവയില്‍ കൊയിലാണ്ടിക്കാര്‍ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസും
കോഴിക്കോട്: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. മെയ് 20, 21, 22 തിയ്യതികളിലാണ് ഈ ട്രെയിനുകള്‍ റദ്ദാക്കിയത്. കൊയിലാണ്ടിക്കാര്‍ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. തൃശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ, അങ്കമാലി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ വിവിധ ട്രെയിനുകൾ ഇന്നില്ല; റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് അറിയാം
കോഴിക്കോട്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ ട്രാക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ ഇന്നത്തെ സർവ്വീസ് പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവെ ഇന്നലെ അറിയിച്ചിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ അറിയാം തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി – 12082 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദ – 12081
ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി
കോഴിക്കോട്: ഏപ്രില്‍ 27ന് രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍ 12081 കണ്ണൂര്‍-
തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്
തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര
കൊയിലാണ്ടിയിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദിയും മെമുവുമടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി, സമയക്രമത്തിലെ മാറ്റവും റദ്ദാക്കിയ സര്‍വീസുകളുമറിയാം
കൊയിലാണ്ടി: റെയിൽവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഏപ്രിൽ 22 മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റമേര്‍പ്പെടുത്തി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ചില ട്രെയിൻ സർവീസുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദ് ചെയ്തു. പതിവ് സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിരവധി പേര്‍ ആശ്രയിക്കുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഞായറാഴ്ചയും തിങ്കളാഴ്ചയും സർവീസ് നടത്തില്ല. പൂർണമായി റദ്ദ് ചെയ്ത ട്രെയിൻ
തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്; വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു
തിക്കോടി: തിക്കോടിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്. യശ്വന്ത്പൂര്‍-മംഗലാപുരം 16565 നമ്പര്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വില്യാപ്പള്ളി സ്വദേശിക്ക് മുഖത്ത് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. കോച്ചിന്റെ വാതില്‍ക്കലാണ് പരിക്കേറ്റ വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തല്‍ വിനോദന്‍ ഇരുന്നിരുന്നത്. റെയില്‍പാളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായത്.