Tag: Thikkodi Grama Panchayath

Total 54 Posts

തീരദേശമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ലക്ഷ്യം, തിക്കോടി ഡ്രൈവിങ് ബീച്ചടക്കം കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗങ്ങള്‍ക്കും പിടിവീഴും; ഫോക്കസ് ക്യാമ്പയിന് തിക്കോടിയില്‍ തുടക്കം

തിക്കോടി: കോഴിക്കോട് ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തായ തിക്കോടിയിലെ തീരദേശമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള ഫോക്കസ് പദ്ധതിയ്ക്ക് തുടക്കമായി. തിക്കോടതി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കോഴിക്കോട് ജില്ലാ മിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളും കുട്ടികളും നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ തീരദേശമേഖലയിലുള്ളവരെ ബോധവത്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ലഹരി

കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമം; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു (വീഡിയോ കാണാം)

തിക്കോടി: പള്ളിക്കര, മുക്കം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പൂർത്തീകരിച്ച മുക്കം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി ഗ്രാമപഞ്ചായത്തും സംയുക്തമായി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത്

തുടർച്ചയായ രണ്ടാം തവണയും നേട്ടം; പട്ടികജാതി ഫണ്ട് ഇത്തവണയും നൂറ് ശതമാനം ചെലവഴിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് 

തിക്കോടി: പട്ടികജാതി വിഭാഗത്തിനുള്ള (എസ്.സി) ഫണ്ട് തുക മുഴുവനായി ചെലവഴിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത്. തുടർച്ചയായി രണ്ടാം തവണയാണ് തിക്കോടി പഞ്ചായത്ത് പട്ടികജാതി ഫണ്ട് നൂറ് ശതമാനം ചെലവഴിക്കുക എന്ന നേട്ടം കൈവരിക്കുന്നത്. 2022-23 സാമ്പത്തികവർഷം എസ്.സി ഫണ്ട് നൂറ് ശതമാനവും ചെലവഴിച്ചതിനുള്ള സർട്ടിഫിക്കറ്റ് തിക്കോടി ഗ്രാമപഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദും പഞ്ചായത്ത് സെക്രട്ടറി

റോഡരികില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി; മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് തിക്കോടിയില്‍ തുടക്കം

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യജാഗ്രത 2023ന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പള്ളിക്കര വി.പി റോഡ് ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിര്‍വ്വഹിച്ചു. റോഡരികില്‍ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതസേനാംഗങ്ങള്‍ക്ക് കൈമാറി. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, ആരോഗ്യ

കളിച്ച് പഠിക്കാം, ബോറടിച്ചാല്‍ ടിവി കാണാം, പാട്ടുകേള്‍ക്കാം; ക്രാഡില്‍ ആയി തിക്കോടിയിലെ പതിനൊന്ന് അംഗനവാടികള്‍

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2021-22, 2022-23 വര്‍ഷങ്ങളിലെ ക്രാഡില്‍ അങ്കണവാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിര്‍വ്വഹിച്ചു. നിലവില്‍ 11 അങ്കണവാടികള്‍ ക്രാഡില്‍ ആക്കിയിട്ടുണ്ട്. മെയ്ന്റനന്‍സ് – റോഡിതര ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ്

തിക്കോടി ഇനി ക്ലീനാവും; പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കാന്‍ തിക്കോടി പഞ്ചായത്തില്‍ സംയുക്ത യോഗം

തിക്കോടി: ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ തിക്കോടി ലവ് തിക്കോടി പദ്ധതിയുടെ ഭാഗമായി യോഗം സംഘടിപ്പിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഹരിതസേനാംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റ ഭാഗമായി

കണ്ടിക്കിഴങ്ങ്, കൂവപ്പൊടി, ക്യാരറ്റ് കേക്ക് എല്ലാമുണ്ട് ; നാടന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിരുന്നായി തിക്കോടി പഞ്ചായത്ത് കുടുംബശ്രീ കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ ഭക്ഷ്യമേള

തിക്കോടി: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ FNHW (food, nutrition, health, aand wash) പദ്ധതിയുടെ ഭാഗമായി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചില്‍ നടത്തിയ നാടന്‍ വിഭവ ഭക്ഷ്യമേള ശ്രദ്ധേയമായി. രാമചന്ദ്രന്‍ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, മെമ്പര്‍ ബിബിത ബൈജു, കമ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല.പി

സാനിറ്ററി പാഡ് ധരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ക്ക് വിട, ആര്‍ത്തവദിനങ്ങള്‍ പ്രകൃതി സൗഹൃദപരമാകട്ടെ; തിക്കോടിയിലെ പെണ്‍കുട്ടികള്‍ക്ക് മെന്‍ട്രുവല്‍ കപ്പ് വിതരണം ചെയ്ത് പഞ്ചായത്ത്

തിക്കോടി: പഞ്ചായത്ത് 2022 – 23 പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുള്ള അറന്നൂറോളം വരുന്ന പതിനേഴ് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കാണ് കപ്പ് വിതരണം ചെയ്തത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പ്രകൃതിസൗഹൃദവുമായ

വിദ്യാര്‍ഥികള്‍ക്കായി തിക്കോടി പഞ്ചായത്തിന്റെ കൈത്താങ്ങ്; ഒന്‍പത് സ്‌കൂളുകള്‍ക്ക് സ്റ്റീല്‍പാത്രങ്ങള്‍ അനുവദിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ 2022-23 മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നും ഒന്‍പതു സ്‌കൂളുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പാത്രങ്ങള്‍ കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പ്രനിലാ സത്യന്‍, ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, മെമ്പര്‍മാരായ ഷീബ പുല്‍പ്പാണ്ടി, ദിബിഷ, വിബിത ബൈജു, എന്‍.എം.ടി.അബ്ദുള്ളകുട്ടി, ജിഷ കാട്ടില്‍, സിനിജ.എം.കെ, ഇമ്പ്‌ലിമെന്റിങ് ഓഫീസര്‍ റോഷ്‌നി

വയോധികര്‍ക്ക് തുണയായി തിക്കോടി പഞ്ചായത്ത്; എഴുപത്തിയഞ്ച് കട്ടില്‍ വിതരണം ചെയ്തു

തിക്കോടി: തിക്കോടി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. എഴുപത്തിയഞ്ച് കട്ടിലുകളാണ് വിതരണം ചെയ്തത്. പദ്ധതി ഭേദഗതിയില്‍ തുക കൂട്ടിവെച്ച 33 കട്ടിലുകള്‍ നല്‍കുവാന്‍ ഉണ്ട്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അംഗം ആര്‍.വിശ്വന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിര അംഗം