Tag: SSLC

Total 23 Posts

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.70% വിജയം

കോഴിക്കോട്: 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.70% വിജയം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്. 68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241

എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി അനുമോദിച്ചു

ഉള്ളിയേരി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ സൊസൈറ്റിയിലെ സേനാംഗങ്ങളുടെ മക്കളില്‍ 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഉള്ളിയേരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി അത്തോളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.ജിതേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.പി.അനില്‍ കുമാര്‍

പ്രതിഭകള്‍ക്ക് ആദരം; 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: 2022 ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടിയിലെ മുന്നാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ നടനപ്രഭ തുവ്വക്കോട് അനുമോദിച്ചു

ചേമഞ്ചേരി: നടനപ്രഭ തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2021-22 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിജു കീറക്കാട് അധ്യക്ഷനായി. ബാലരാമൻ മാസ്റ്റർ, വിനോദ് കെ.ടി, പ്രിയരഞ്ജൻ ടി.കെ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് കൂമുള്ളി നാടകസഭയുടെ ആദരം

കൂമുള്ളി: വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകളെ കൂമുള്ളി നാടകസഭ ആദരിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷിജു കൂമുള്ളി അധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹൃഷികേശ്, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നവനീത് കൃഷ്ണ, ഡോ. ഐശ്വര്യ സുരേഷ്

അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാട് ടി.സി അഭിലാഷിന്റെ മകള്‍

അരിക്കുളം: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. ടി.സി.

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; ഒപ്പം പ്രധാനാധ്യാപകന്‍ ജയരാജന്‍ മാസ്റ്റര്‍ക്ക് വന്മുഖം-കടലൂര്‍ ഗവ. ഹൈസ്‌കൂളിന്റെ യാത്രയയപ്പും

നന്തി ബസാര്‍: വന്മുകം-കടലൂര്‍ ഗവ: ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും പിരിയുന്ന ഹെഡ്മാസ്റ്റര്‍ ജയരാജന്‍ നാമത്തിന് യാത്രയയപ്പും നല്‍കി. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് അധ്യക്ഷനായി. ബാലന്‍ അമ്പാടി, സനല്‍,

കണ്ടോളൂ, ഇതാ ഞങ്ങളുടെ മിടുക്കന്മാരും മിടുക്കികളും; വാദ്യമേള അകമ്പടികളോടെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വിജയാഘോഷം

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയ ദിനം ആഘോഷിച്ചു. കുരുടി മുക്കില്‍ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു സ്‌കൂളിലേക്ക് ആനയിച്ചു. 222 വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്തി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് നൂറ് മേനി നേടിയതിന്റെ ആഘോഷ റാലി പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക മീന ടീച്ചര്‍ സ്വാഗതം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; നാല് മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും

കോഴിക്കോട്: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ