എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് കൂമുള്ളി നാടകസഭയുടെ ആദരം


കൂമുള്ളി: വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ പ്രതിഭകളെ കൂമുള്ളി നാടകസഭ ആദരിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷിജു കൂമുള്ളി അധ്യക്ഷനായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഹൃഷികേശ്, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നവനീത് കൃഷ്ണ, ഡോ. ഐശ്വര്യ സുരേഷ് എന്നിവരെയാണ് ആദരിച്ചത്. എഴുത്തുകാരായ സുരേഷ് പാറപ്രം, രവീന്ദ്രൻ കൊളത്തൂർ, ബിജു ടി.ആർ, സബിത (ലൈബ്രേറിയൻ) എന്നിവർ സംസാരിച്ചു.