കണ്ടോളൂ, ഇതാ ഞങ്ങളുടെ മിടുക്കന്മാരും മിടുക്കികളും; വാദ്യമേള അകമ്പടികളോടെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വിജയാഘോഷം


അരിക്കുളം:
കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയ ദിനം ആഘോഷിച്ചു. കുരുടി മുക്കില്‍ നിന്നും വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു സ്‌കൂളിലേക്ക് ആനയിച്ചു.

222 വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്തി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച് നൂറ് മേനി നേടിയതിന്റെ ആഘോഷ റാലി പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക മീന ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ.എന്‍ അടിയോടി, രവീന്ദ്രന്‍, പുഷ്പ, അഷറഫ് വെള്ളോട്ട്, റസിയ ടീച്ചര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ അദ്ധ്യക്ഷനായി.