ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ നടനപ്രഭ തുവ്വക്കോട് അനുമോദിച്ചു


ചേമഞ്ചേരി: നടനപ്രഭ തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2021-22 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിജു കീറക്കാട് അധ്യക്ഷനായി. ബാലരാമൻ മാസ്റ്റർ, വിനോദ് കെ.ടി, പ്രിയരഞ്ജൻ ടി.കെ എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള ഉപഹാരം ഷീല ടീച്ചർ, ബാലരാമൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.