Tag: SSLC

Total 29 Posts

എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൊയിലാണ്ടി ജിവിഎച്ച്എസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സകൂളിലെ എസ്.എസ്.എൽ.സി വിജയികൾക്കായി അഡ്വ: ആർ.കെ വേണുനായർ, പി ശ്രീമതിയമ്മ എന്നിവരുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ പ്രതിഭാ പുരസ്ക്കാരവും എൻഡോവ്മെൻറും വിതരണം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ വി സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ

മേപ്പയൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 99.88% വിജയം; 188 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 99.88 ശതമാനം വിജയം. പരീക്ഷ എഴുതിയ 819 കുട്ടികളില്‍ 818 കുട്ടികള്‍ വിജയിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 188 കുട്ടികളാണ്. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു

നൂറുമേനി വിജയവുമായി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍; 689 കുട്ടികളില്‍ 117 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

തിരുവങ്ങൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നും വിജയവുമായി തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍. 689 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 117 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനെയും, അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും, പി.ടി.എ ഭാരവാഹികളെയും എം.എല്‍.എ. കാനത്തില്‍ ജമീല, നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

നൂറുമേനിയുടെ തിളക്കത്തില്‍ ഇത്തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്; 109 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസില്‍ ഇത്തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം. 540 കുട്ടികള്‍ പരീക്ഷ എഴുതിയതി മുഴുവന്‍ പേരും വിജയിച്ചു. 109 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണയും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. 510 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിക്കുകയും 85 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

പരീക്ഷയെഴുതിയവരില്‍ 36% പേര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; നൂറുമേനി വിജയത്തിനൊപ്പം തിളക്കമാര്‍ന്ന നേട്ടവുമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് ഈ സ്‌കൂള്‍. 325 പേര്‍ പരീക്ഷയെഴുതിയതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 116 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയെന്നത് സ്‌കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞതവണത്തേക്കാള്‍ വിദ്യാര്‍ഥികള്‍ കുറവായിരുന്നു പത്താം തരത്തില്‍ ഇത്തവണ. 363 പെണ്‍കുട്ടികളാണ് കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതിയത്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.69% വിജയം; 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.69% വിജയമാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 99.7% ആയിരുന്നു വിജയം. 0.01 ശതമാനത്തിന്റെ കുറവാണ് ഇത്തവയുള്ളത്. 71831 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 68604 ആയിരുന്നു. 3227 മുഴുവന്‍ എപ്ലസുകളാണ് ഇത്തവണ അധികമുണ്ടായിരിക്കുന്നത്. 427153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 425563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത

കീഴരിയൂരിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് എസ്.എഫ്.ഐയുടെ അനുമോദനം

കീഴരിയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ അനുമോദിച്ചു. എസ്.എഫ്.ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്. മുൻ എം.എൽ.എയും കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.വിശ്വൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ

പരീക്ഷകളിൽ ഉന്നതവിജയം നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് അനുമോദനം; അപേക്ഷ ക്ഷണിച്ചു

മൂടാടി: 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂടാടി സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കുന്നു. ഇവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ജൂലായ് ഒന്നിന് വൈകുന്നേരം നാല് മണിക്ക് നന്തിയിലെ വൃന്ദ കോംപ്ലക്സിൽ നടക്കും. അനുമോദനത്തിന് അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു

തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്.രാഖിശ്രീ (ദേവു) ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മുഴുവന്‍

നൂറാം വാർഷികത്തിനൊരുങ്ങുന്ന സ്കൂളിന് നൂറു ശതമാനം വിജയം; എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മികച്ച നേട്ടം

കൊയിലാണ്ടി: നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 510 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എൺപത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 31 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.