Tag: #SFI

Total 46 Posts

തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്. രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി.

എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു

പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെരുവട്ടൂര്‍ സ്വദേശി ജാന്‍വി കെ.സത്യനും

കൊയിലാണ്ടി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ജാന്‍വി.കെ.സത്യനും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് പേരാമ്പ്ര സ്വദേശി കെ.വി.അനുരാഗും. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിയാണ് ജാന്‍വി. സ്‌കൂള്‍ കാലം തൊട്ട് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ ബിരുദ

എസ്.എഫ്.ഐയുടെ കൊടിമരജാഥയ്ക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: മെയ് 23 മുതല്‍ 27 വരെ മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ വച്ച് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനനഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചുകൊണ്ടുള്ള കൊടിമരജാഥക്ക് കൊയിലാണ്ടിയില്‍ ഉജ്ജ്വല സ്വീകരണം. രക്തസാക്ഷി ധീരജിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച ജാഥയെ ഏറെ ആവേശത്തോടെയാണ് കൊയിലാണ്ടി നഗരം സ്വീകരിച്ചത്. ജാഥ ലീഡര്‍ എ.പി.അന്‍വീറിനെയും ജാഥ മാനേജര്‍ ജോബിസണ്‍ ജെയിംസിനെയും

കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എ.ബി.വി.പിയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: കുറുവങ്ങാട് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും കൊടിയും നശിപ്പിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ കോളേജിന് പുറത്ത് നിന്ന് വന്ന എ.ബി.വി.പി

‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ പയ്യോളിയില്‍ എസ്.എഫ്.ഐയുടെ പ്രതിരോധ സംഗമം

പയ്യോളി: കലാലയങ്ങളെ ചോരകളമാക്കുന്ന കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, സി.എഫ്.ഐ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധ സംഗവുമായി എസ്.എഫ്.ഐ. ‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി അഷ്‌റഫ് രക്തസാക്ഷി ദിനമായ മാര്‍ച്ച് അഞ്ചിന് എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ ‘പ്രതിരോധ സംഗമം’ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.