‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ പയ്യോളിയില്‍ എസ്.എഫ്.ഐയുടെ പ്രതിരോധ സംഗമം


പയ്യോളി: കലാലയങ്ങളെ ചോരകളമാക്കുന്ന കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, സി.എഫ്.ഐ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധ സംഗവുമായി എസ്.എഫ്.ഐ.

‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി അഷ്‌റഫ് രക്തസാക്ഷി ദിനമായ മാര്‍ച്ച് അഞ്ചിന് എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ ‘പ്രതിരോധ സംഗമം’ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദില്‍ജിത്ത് അദ്യക്ഷനായി. ഏരിയ സെക്രട്ടറി നിഹാല്‍.എന്‍.ടി, ശ്രീലേഷ് അശ്വിനി എന്നിവര്‍ സംസാരിച്ചു.