Tag: #SFI
‘മണ്ഡലത്തിൽ ഗവ. പോളിടെക്നിക് കോളേജ് യാഥാർത്ഥ്യമാക്കണം’; എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കൊയിലാണ്ടി: എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സഖാവ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുക, മലബാർ മേഖലയിൽ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കുക, മണ്ഡലത്തിൽ ഗവ. പോളിടെക്നിക് കോളേജ് യാഥാർഥ്യമാക്കുക, പുത്തൻ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്നിവ സമ്മേളനം പ്രമേയമായി അവതരിപ്പിച്ചു. വരകുന്ന് സഖാവ് ധീരജ്,അനീഷ് ഖാൻ നഗറിൽ
‘മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണം’; പയ്യോളിയിൽ എസ്.എഫ്.ഐ സമ്മേളനം
പയ്യോളി: കൊയിലാണ്ടി മണ്ഡലത്തിലെ ഏക ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജായ മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് എസ്.എഫ്.ഐ പയ്യോളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി വിഷ്ണു നഗറിൽ വെച്ച് നടന്ന സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിഷ്ണു ഷാജി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ സത്യൻ
‘ചുവന്ന് തുടുത്ത് സംസ്‌കൃതം’; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ച് എസ്.എഫ്.ഐ
കൊയിലാണ്ടി: നമ്പ്രത്തുകരയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ. എല്ലാ സീറ്റിലും എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിച്ചത്. സാഹുല്‍ രാജ് ആണ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. വൈസ് ചെയര്‍പേഴ്‌സണ്‍ ബിദ. ബ്ലസി എം. പീറ്റര്‍ (ആര്‍ട്‌സ് സെക്രട്ടറി), കൈലാസ് (മാഗസിന്‍ എഡിറ്റര്‍), അനൈന ഫാത്തിമ
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കെ.എസ്.യു നേതാവിന്റെ സ്‌നേഹസമ്മാനം; സ്വന്തം കെെകൊണ്ട് വരച്ച ചിത്രം പി.എം ആര്‍ഷോയ്ക്ക് സമ്മാനിച്ച് കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥ
എലത്തൂര്‍: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സ്വന്തം കൈകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനം നല്‍കി കെ.എസ്.യു പ്രവര്‍ത്തക. കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥയാണ് താന്‍ വരച്ച ചിത്രങ്ങള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നേരിട്ട് കൈമാറിയത്. നരിക്കുനിയിലെ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി വേദിയില്‍വെച്ചായിരുന്നു തീര്‍ത്ഥ ചിത്രം ആര്‍ഷോയ്ക്ക് കൈമാറിയത്. 1970 മുതലുള്ള
കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം; ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കം കൂട്ടയടിയായി, പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജിലുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാനറിനെച്ചൊല്ലി ആരംഭിച്ച സംഘര്‍ഷം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കെ.എസ്.യു സംഘടിപ്പിക്കുന്ന പരിപാടിക്കായാണ് സ്റ്റേജില്‍ ബാനറുകള്‍ സ്ഥാപിച്ചിരുന്നത്. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ആറ് കെ.എസ്.യു പ്രവര്‍ത്തകരെ ബീച്ച് ആശുപത്രിയില്‍
പേരാമ്പ്രയില്‍ മര്‍ദ്ദനമേറ്റത് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കെ.എസ്.യു പ്രവർത്തകന്; റിമാന്റിൽ കഴിയുന്ന വടകര സ്വദേശികളായ രണ്ട് പ്രതികളുടെ ബൈക്കുകളും അഗ്നിക്കിരയാക്കി
പേരാമ്പ്ര: പേരാമ്പ്രയിൽ ആക്രമണത്തിനിരയായ വാല്യക്കോട് സ്വദേശി അഭിനവ് വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ ആക്രമിച്ച കേസിലാണ് അഭിനവ് പ്രതിയായത്. കഴിഞ്ഞ ദിവസമാണ് കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.
പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി കേന്ദ്ര സർക്കാർ; കൊയിലാണ്ടിയിൽ എസ്.എഫ്.ഐയുടെ പോസ്റ്റ് ഓഫീസ് മാർച്ച്
കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയാണ് മാർച്ച് നടത്തിയത്. ഡി.വെെ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബിഷ് ഉത്ഘാടനം ചെയ്തു. രാജ്യത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന
‘ക്യാമ്പിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാന രഹിതം, സ്ഥാപനം ശ്രമിക്കുന്നത് ലൈംഗികാതിക്രമ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള കള്ള പ്രചാരണം’; കൊയിലാണ്ടിയിലെ ഡോക്ടേഴ്സ് അക്കാദമിക്കെതിരെ എസ്.എഫ്.ഐ
കൊയിലാണ്ടി: ലെെംഗികാതിക്രമ പരാതിയെ തുടർന്ന് റിമാൻഡിലായ ഡോക്ടേർസ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെയുള്ള പരാതി വ്യാജമാണെന്നും പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള പ്രതിരോധമാണ് സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി. ബാബുരാജിനെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തതിനുശേഷവും സ്ഥാപനാധികാരികൾ വിഷയത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നത്.
കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍
ഓണനാളില്‍ അവര്‍ മാത്രം വിശന്നിരിക്കാന്‍ പാടില്ല; തെരുവിലെ വയറുകളുടെ വിശപ്പകറ്റാന്‍ സ്നേഹസദ്യ ഒരുക്കി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ
കൊയിലാണ്ടി: ഓണത്തിന് സ്‌നേഹ സദ്യ ഒരുക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊയിലാണ്ടിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും മന വെജും സഹകരിച്ചാണ് കൊയിലാണ്ടി ടൗണില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഓണ സദ്യ ഒരുക്കിയത്. തെരുവിലെ നൂറ് കണക്കിന് ആളുകളാണ് ടൗണ്‍ ഹാള്‍ പരിസരത്ത് ഒരുക്കിയ സ്‌നേഹ സദ്യയുടെ ഭാഗമായത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ഏരിയ സെക്രട്ടറി