Tag: sargalaya
ഇശല്‍ മഴയായി പെയ്തിറങ്ങാന്‍ സര്‍ഗാലയില്‍ കണ്ണൂര്‍ ഷെരീഫ് ഇന്നെത്തും
വടകര: സര്‍ഗാലയ വേദിയില്‍ ഇന്ന് കണ്ണൂര്‍ ഷെരീഫ് എത്തുന്നു. രാത്രി ഏഴ് മണി മുതല്‍ മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്ന് ഷെരീഫുണ്ടാകും. സ്വതസിദ്ധമായ ആലാപന മാധുര്യത്തോടെ സംഗീതപ്രിയരുടെ ഹൃദയം പിടിച്ചടക്കിയ ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ് കണ്ണൂര്‍ ഷെരീഫ്. സ്റ്റേജ് ഷോകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്നാണ് കണ്ണൂര്‍ ഷെരീഫ് മലയാളികളുടെ പ്രിയ ഗായകരുടെ ലിസ്റ്റില്‍
കാണികളില്‍ അതിശയം നിറയ്ക്കുന്ന ലൈവ് മെന്റലിസം ഷോ; മെന്റലിസ്റ്റ് അനന്തു ഇന്ന് സര്‍ഗാലയയില്‍
ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായി ഇന്ന് മെന്റലിസം ഷോ അരങ്ങേറും. പ്രശസ്ത മെന്റലിസ്റ്റ് അനന്തുവാണ് ഷോ നയിക്കുന്നത്. സിയാഫ് 2024ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്‌റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍ തന്നെ നിരവധി വേദികളില്‍ മാജിഷ് ഷോ നടത്തിയും മെന്റലിസം ഷോ നടത്തിയും ശ്രദ്ധനേടിയ താരമാണ് അനന്തു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം
ഇരിങ്ങല്‍ പാറയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഒരു കരകൗശല ഗ്രാമം പണിത കഥ- സര്‍ഗാലയയുടെ ചരിത്രത്തിലൂടെ
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങല്‍ എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മാനംമുട്ടെയെന്നോണം ഉയര്‍ന്നുനിന്നിരുന്ന ഇരിങ്ങല്‍ പാറ. ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉയര്‍ന്ന സ്ഥലമായും ഇരിങ്ങല്‍ പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ പഴയകാല വീടുകളില്‍ മിക്കതിന്റെ അടിത്തറയ്ക്ക് ഇരിങ്ങല്‍ പാറയുടെ ബലമാണ്. ഇവിടെ നിന്നും പാറ പൊട്ടിച്ച് ലോറിയില്‍
സാരി, കുര്‍ത്ത, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്; കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി സര്‍ഗാലയയില്‍ മണിയൂര്‍ സ്വദേശിയുടെ സ്റ്റാള്‍
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: കാലഭേദമില്ലാതെ ധരിക്കാന്‍ കൈത്തറി വസ്ത്രങ്ങളുടെ മികച്ച ശേഖരം അന്വേഷിക്കുകയാണോ? എങ്കില്‍ ഇരിങ്ങല്‍ സര്‍ഗാലയിലെ ഈ കൈത്തറി വസ്ത്രശേഖരം കണ്ടുനോക്കൂ. ക്രാഫ്റ്റ് മേളയാണെങ്കിലും അല്ലെങ്കിലും സര്‍ഗാലയിലെ സ്ഥിരം സ്റ്റാളുകളിലൊന്നായ നാച്യുറല്‍ ഫാബ്രിക്‌സിന്റെ കൈത്തറി വസ്ത്രശേഖരങ്ങള്‍ തേടിയെത്തുന്നവര്‍ അനവധിയാണ്. മണിയൂര്‍ സ്വദേശിയായ ആഘോഷിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കുര്‍ത്തകള്‍, സാരികള്‍, കുര്‍ത്തികള്‍, കുട്ടികള്‍ക്കായുള്ള
ടുണീഷ്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ മാത്രമല്ല, കൈകളില്‍ ‘ടാറ്റൂ’ കൂടി ചെയ്തുതരും; സര്‍ഗാലയയില്‍ മനംമയക്കും ഗന്ധമുള്ള ചിത്രപ്പണികളുമായി മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് ഈ യുവതി
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ടുണീഷ്യയില്‍ നിന്നുള്ള മനോഹരമായ വസ്ത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും കൊണ്ട് മാത്രമല്ല, പ്രത്യേകതരം ‘ടാറ്റൂ’ കൊണ്ടും മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് രാജയെന്ന യുവതി. ടുണീഷ്യയിലെ പ്രത്യേകതരം സസ്യത്തില്‍ നിന്നെടുക്കുന്ന ഉല്പന്നം ഉപയോഗിച്ചാണ് രാജയുടെ ചിത്രപ്പണി. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ചെറിയൊരു ചെപ്പ്, അതില്‍ പച്ചനിറത്തില്‍ നമ്മുടെ മൈലാഞ്ചിപോലെ തോന്നുന്നൊരു വസ്തു അതുപയോഗിച്ചാണ് ഈ
വിളക്കിചേര്‍ക്കലോ, മെഷീന്‍വര്‍ക്കോ ഇല്ല; ഇരുമ്പില്‍ കൊത്തിയുണ്ടാക്കിയ ശില്പങ്ങള്‍കൊണ്ട് സര്‍ഗാലയയിലെത്തുന്നവരെ അതിശയിപ്പിക്കുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള രമേശ് വിശ്വകര്‍മ
ഇരിങ്ങല്‍: കറുത്ത നിറത്തില്‍ ഒന്ന് തൊട്ടാല്‍ വീഴുമെന്ന് തോന്നുന്ന ശില്പങ്ങള്‍, അതില്‍ മാനിന്റെ രൂപമുണ്ട്, ചുവരുകളില്‍ തൂക്കാനാവുന്ന അലങ്കാര വസ്തുക്കളുണ്ട്, ഒന്നെടുത്ത് പരിശോധിച്ചാലേ അറിയൂ അതിനുള്ളിലെ കൗതുകം. ഇരുമ്പില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ഗാലയ കരകൗശലമേളയില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നെത്തിയ രമേശ് വിശ്വകര്‍മ. ബസ്തറിലെ ആദിവാസി വിഭാഗങ്ങള്‍ ഇരുമ്പില്‍ തയ്യാറാക്കിയ കരകൗശല ഉല്പന്നമാണ്
ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും
ജിന്‍സി ബാലകൃഷ്ണന്‍ പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല
കരവിരുതിന്റെ കൗതുകക്കാഴ്ചകള്‍ കാണാന്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ 19 ദിവസത്തിനിടെയെത്തിയത് രണ്ടുലക്ഷത്തിലേറെയാളുകള്‍; അന്താരാഷ്ട്ര കലാ-കരകൗശലമേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം
ഇരിങ്ങല്‍: പത്തൊന്‍പത് ദിവസം നീണ്ടുനിന്ന കരകൗശല മേളയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന മേളകളിലൊന്നായി സര്‍ഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേള മാറുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കരകൗശല മേഖലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതില്‍ വന്‍ കുതിപ്പാണ് ചുരുങ്ങിയ കാലം കൊണ്ട്
മരപ്പലകയില്‍ കിനിഞ്ഞിറങ്ങുന്ന അശോക് കുമാറിന്‍റെ കരവിരുത്; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ‘മെമെന്‍റോകളും ഗിഫ്റ്റുകളും ഒരു അമൂല്യവസ്തുവായിട്ടല്ലേ നമ്മള്‍ കൊടുക്കാറ്. അവ പ്രഷ്യസ് ആവണമെങ്കില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ’ – മരപ്പലകയില്‍ മനോഹരചിത്രള്‍ തീര്‍ത്ത് മൊമന്‍റോകളും ഗിഫ്റ്റുകളും നിര്‍മിക്കുന്ന അശോക് കുമാറിന്റെ ഐഡിയോളജി ഇതാണ്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളുകളിലെ 26-ാം നമ്പര്‍ സ്റ്റുഡിയോയിലാണ് അശോക് കുമാര്‍ ഉജ്വലമായ തന്റെ കരവിരുതുകളുമായി നിറഞ്ഞു നില്‍ക്കുന്നത്.
പുതുവർഷത്തിൽ ഇന്ത്യൻ ആർമിയുടെ കലാവിരുന്നാസ്വദിക്കാൻ സർഗാലയയിലേക്ക് പോകാം; വിവിധ തരം ഡാൻസുകളുമായി എൻ.സി.സി കേഡറ്റുകളും
ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കര കൗശല മേളയിൽ കലാവിരുന്നുമായി 122 ടി എ ബറ്റാലിയൻ മദ്രാസ് റജ്‌മെന്റ് കോഴിക്കോട് യുണിറ്റ്. നാളെ (ജനുവരി 1 ) വൈകുന്നേരം 6.30 ന് നടക്കുന്ന കലാവിരുന്നിൽ ചെണ്ട, കളരിപയറ്റ്, ഫയർ ഡാൻസ് എന്നിവ അരങ്ങേറും. സർഗാലയയിൽ ആദ്യമായാണ് വ്യത്യസ്തതയാർന്ന ഇന്ത്യൻ ആർമിയുടെ കലാപരിപാടി അവതരിപ്പിക്കുന്നത്. ഇതിനു പുറമെ എൻസിസി