Tag: Sapthami CV

Total 7 Posts

മുചുകുന്നില്‍ വിദ്യാര്‍ഥികളെയും ജോലിക്ക് പോകുന്നവരെയും വലച്ച് ബസ് സമയക്രമം; തിരക്കേറിയ സമയത്ത് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന് വിദ്യാര്‍ഥികള്‍

സപ്തമി.സി.വി. മുചുകുന്ന്: മുചുകുന്ന് മേഖലയില്‍ യാത്രാ പ്രശ്‌നം രൂക്ഷമാകുന്നതായി വിദ്യാര്‍ത്ഥികള്‍. ബസുകളുടെ നിലവിലെ സമയക്രമമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. രാവിലെ കൂടുതല്‍ ബസുകള്‍ ഇല്ലാത്തതും ഉള്ള ബസുകളുടെ സമയക്രമവും കാരണം ബുദ്ധിമുട്ടിലാകുന്നത് വിദ്യാര്‍ഥികളും ജോലിയ്ക്കായി ദൂരെ ഇടങ്ങളിലേക്ക് പോകുന്നവരുമാണ്. രാവിലെ 6.50 ന്റെ ബസിനുശേഷം 7.30 ന് ആണ് അടുത്ത ബസ്. 7.30 നു ശേഷം7.50നും പിന്നീട് ഒരു

തലമുറകൾക്ക് തണലാവാൻ ഇത്തി മരം; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് തണലേകുന്ന പടുകൂറ്റൻ മരത്തിന്റെ കഥ അറിയാം

വീഡിയോ കാണൂ…  കൊയിലാണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഉൾപ്പെടെയുള്ളവർ പഠിച്ച ഈ സ്കൂളിലെ പ്രധാന ആകർഷണമാണ് ഇത്തി മരം. സ്കൂളിന് തണലേകി പന്തലിച്ച് നിൽക്കുന്ന ഇത്തി മരത്തെ കുറിച്ച് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും മീഡിയ ക്ലബ്ബ് അംഗവുമായ സപ്തമി സി.വി ചെയ്ത വീഡിയോ സ്റ്റോറി കാണാം.

കഴിക്കാം, ക്ലിക്ക് ചെയ്യാം, സമ്മാനം നേടാം; ഉപജില്ലാ കലാമേളയിൽ ഫോട്ടോഗ്രാഫി മത്സരവുമായി ഭക്ഷണ കമ്മിറ്റി

കൊയിലാണ്ടി: വർണ്ണങ്ങൾ വിരിയുന്ന ഉപജില്ലാ കലാമേളയിൽ ഫോട്ടോഗ്രാഫി മത്സരവുമായി ഭക്ഷണ കമ്മിറ്റി. കലോത്സവത്തിലെ മനോഹരമായ നിമിഷങ്ങൾ മൊബൈൽ ഫോണിലൂടെ പകർത്തി അയച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാം. ക്ലിക്ക് ആന്റ് വിൻ എന്ന് പേരിട്ട ഫോട്ടോഗ്രാഫി മത്സരത്തിൽ ഓരോ ദിവസവും സമ്മാനമുണ്ട്. ചിത്രങ്ങൾ പകർത്തി 9400122233, 9847891928 എന്നീ നമ്പറുകളിലൊന്നിലേക്ക് അയക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ്

കലാമേളയ്ക്കൊപ്പം ലഹരിക്കെതിരായ കരുതലും; ഉപജില്ലാ കലോത്സവ വേദിയിൽ വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവ മേള നടക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് കീഴിലുള്ള  കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെയും എൻ.എസ്.എസ്സിന്റെയും ആഭിമുഖ്യത്തിലാണ് പോസ്റ്റർ പ്രദർശനം നടത്തുന്നത്. പ്രദർശനം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി എസ്.ഐ പി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലും

സഹപാഠികൾ കലോത്സവം ആസ്വദിക്കുമ്പോൾ കാവലായി അവർ; കൊയിലാണ്ടി ഉപജില്ലാ കലാമേളയിൽ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ‘കുട്ടിപ്പൊലീസുകാരു’ടെ വിലമതിക്കാനാകാത്ത സേവനം

കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ആവേശകരമായി തുടരുമ്പോൾ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർഥികൾ. മറ്റു വിദ്യാര്‍ഥികള്‍ കലാമാമാങ്കത്തിന്റെ ആവേശക്കാഴ്ചകൾ ആസ്വദിക്കുമ്പോഴും തങ്ങളുടെ ദൗത്യം മറക്കാതെ ആത്മാർത്ഥമായി ജോലി നോക്കുകയാണ് എസ്.പി.സി. കേഡറ്റുകള്‍. രാവിലെ 8.30ന് തുടങ്ങുന്ന ഡ്യൂട്ടി വൈകീട്ട് ആറുമണിക്കാണ് അവസാനിക്കുക. രാത്രി സമയത്തും ഡ്യൂട്ടി തുടരുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. വെൽഫെയർ, ഗതാഗതം, സ്റ്റേജ്,

‘കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കോഴിക്കോടിന്റെ കലാകിരീടം ഈ വര്‍ഷം നമുക്ക് തിരികെ പിടിക്കണം’; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായി തിരി തെളിഞ്ഞു, ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ കൊയിലാണ്ടി: കലയുടെ ലഹരി സിരകളില്‍ നിറച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് കലോത്സവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ വേദി രണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സംസ്ഥാന തലത്തിലെ കോഴിക്കോട് ജില്ലയുടെ കലാകിരീടം ഇത്തവണ

കലോത്സവത്തിന് ‘എരിവ്’ പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റ്; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍മുറ്റത്തെ കച്ചവടം (വീഡിയോ കാണാം)

കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെത്തിയ എല്ലാവരും ‘എരിവുള്ള’ ആ കാഴ്ച കണ്ട് ആദ്യമൊന്ന് അമ്പരന്നു. സാധാരണയായി സ്‌കൂളുകള്‍ക്ക് പുറത്തെ കടകളില്‍ മാത്രം കിട്ടുന്ന നാരങ്ങയും കക്കിരിയും കറമൂസയുമെല്ലാം ദേ സ്‌കൂള്‍ മുറ്റത്ത് വില്‍ക്കുന്നു! കച്ചവടക്കാരെ കണ്ടപ്പോഴോ, അമ്പരപ്പ് ഇരട്ടിയായി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് കലാമേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെ വന്ന