Tag: ration card

Total 16 Posts

കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; വിശദവിവരങ്ങളറിയാം

കൊയിലാണ്ടി: ഇത്തവണത്തെ റേഷൻ വിഹിതം നേരത്തെ കൈപറ്റണമെന്ന അറിയിപ്പുമായി താലൂക്ക് സപ്ലൈ ഓഫീസർ. എല്ലാ റേഷൻ കാർഡുടമകളും നവംബർ ഇരുപത്തിയഞ്ചാം തീയതിക്കുള്ളിൽ തന്നെ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്നാണ് അറിയിപ്പ്. കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ അസാമാന്യമായ

ഓപ്പറേഷന്‍ യെല്ലോ തുടരുന്നു; ചേമഞ്ചേരി പഞ്ചായത്തിൽ അനധികൃതമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ച 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലപീടിക, വെങ്ങളം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തി. 1,000 സ്‌ക്വയർഫീറ്റില്‍ അധികം വിസ്തൃതിയുള്ള വീട്, നാലുചക്ര സ്വകാര്യവാഹനം എന്നിവ സ്വന്തമായുള്ളവര്‍ അനധികൃതമായി മുന്‍ഗണനാകാര്‍ഡുകളും പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകളും കൈവശം വെച്ച് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും

ഓപ്പറേഷന്‍ യെല്ലോയുമായി കൊയിലാണ്ടി സപ്ലൈ ഓഫീസ്; പയ്യോളി, കീഴൂര്‍ ഭാഗങ്ങളിൽ അനർഹമായി റേഷൻ കൈപ്പറ്റിയ 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു, പിഴയായി ഈടാക്കിയത് അമ്പതിനായിരത്തിലധികം രൂപ

കൊയിലാണ്ടി: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. ഇവരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000/- ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കൊയിലാണ്ടി

വീട് കയറി പരിശോധന നടത്തും; ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചാല്‍ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്

കൊയിലാണ്ടി: ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്ബത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ജോലിയില്‍ സാമ്ബത്തിക സംവരണം ഉള്‍പ്പെടെ നേടാന്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ? എങ്കില്‍ ഇനി റേഷന്‍ കിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ്

കോഴിക്കോട്: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ഈമാസം 20നകം പ്രക്രിയ പൂര്‍ത്തിയാക്കുവാനാണ് നിര്‍ദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകള്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കുകയാണ്. റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളിലും സംസ്ഥാന സബ്‌സിഡി (നീല), പൊതു (വെള്ള) കാര്‍ഡുകളിലും ഇനിയും അംഗങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാര്‍ഡിന്

ഓണത്തോടനുബന്ധിച്ച് അധിക റേഷൻ; കൂടുതൽ വിവരങ്ങളറിയാം

കൊയിലാണ്ടി: ഓഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അൽപ്പം അധിക റേഷൻ. ഒരു കിലോഗ്രാം പഞ്ചസാരയാണ് ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുള്ളത്. മഞ്ഞകാര്‍ഡുടമകളാണ്(എഎവൈ) ഇതിനു അർഹർ. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.