വീട് കയറി പരിശോധന നടത്തും; ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചാല്‍ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്


കൊയിലാണ്ടി: ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്ബത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാന്‍ വീടുകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

ജോലിയില്‍ സാമ്ബത്തിക സംവരണം ഉള്‍പ്പെടെ നേടാന്‍ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വയ്ക്കുന്നവര്‍ക്ക് ഇതു തിരികെ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ നിരവധി പേര്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേര്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍.

summary: Food department to take strict action against unauthorized possession of BPL ration cards