Tag: Rain

Total 60 Posts

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത; കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച്ച കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കും. കോഴിക്കോടിന് പുറമെ നാളെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍

മഴക്കെടുതിയിൽ നാട്, കൊയിലാണ്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നാശ നഷ്ടം; ക്യാമ്പുകൾ കുറഞ്ഞു

കൊയിലാണ്ടി: ജില്ലയിൽ മഴക്ക് നേരിയ ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ​കടിയങ്ങാട് ഉൾപ്പെടെ ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ 129 പേരാണുള്ളത്. വടകര താലൂക്കിൽ കഴിഞ്ഞ ദിവസം ചോറോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലഞ്ഞേരി മീത്തലെ പറമ്പത്ത് ബിജീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരി ​ഗവ.

ജില്ലയില്‍ കനത്തമഴ; രണ്ട് ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു, കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം

കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പലയിടത്തും വ്യാപകനാശം. കായണ്ണ വില്ലേജ് കരികണ്ടന്‍പാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാഴയില്‍ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളില്‍

നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍

മഴ ശക്തമാകും, ഉയർന്ന തിരമാലയ്ക്കും സാധ്യത; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്,  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം,എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. വരും മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം,

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്, തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്

തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ലുകൾ തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയിൽ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം

കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്. വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍

അല്പം ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം; ഇടിമിന്നലുള്ള സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യരുത്

കാലവര്‍ഷം എത്തി. ഇനി മഴയുടെയും ഇടിമിന്നലിന്റെയും കാലമാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇടിമിന്നലിനെതിനെ അതീവ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. ഇടിമിന്നല്‍ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ

മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണോ? എങ്കില്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌

മഴക്കാലമായതോടെ രോഗങ്ങളും വർധിച്ചു വരികയാണ്. കൂടുതൽ ശ്രദ്ധ നൽകി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും

വ്യാപക മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്നും യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളാണ് മറ്റുള്ളവ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത