Tag: Qatar
സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു
ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന് ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും
കൊയിലാണ്ടി മണ്ഡലം ഖത്തര്‍ കെ.എം.സി.സിയെ ഇനി ഇവര്‍ നയിക്കും; പുതിയ ഭാരവാഹികളായി
കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 2022 മുതല്‍ 2025 വരെയാണ് പുതിയ നേതൃത്വം സംഘടനയെ നയിക്കുക. പുതിയ ഭാരവാഹികള്‍ പ്രസിഡന്റ്: റഫീഖ് ഇയ്യത്തുക്കുനിയില് ജനറല്‍ സെക്രട്ടറി: ജൗഹര്‍ പുറക്കാട് ട്രഷറര്‍: നൗഫല്‍ അലങ്കാര്‍ വൈസ് പ്രസിഡന്റുമാര്‍: ഷരീഫ് കാപ്പാട്, ഫാസില്‍ കൊല്ലം, അബ്ദുറഹ്മാന്.പി, മുഫീദ് കോട്ടക്കല്‍. സെക്രട്ടറിമാര്‍: ജംഷാദ്.പി.പി, ബഷീര്‍.കെ.വി,
ഖത്തർ ലോകകപ്പിന്റെ ആരവം കൊയിലാണ്ടിയിലും; യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ യു.രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ
കൊയിലാണ്ടി: ഖത്തറിൽ നടക്കുന്ന ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആരവം ഇങ്ങ് കൊയിലാണ്ടിയിലും. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന യു.രാജീവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായാണ് ടൂർണ്ണമെന്റ് നടത്തുന്നത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നവംബർ അഞ്ചിനാണ് ടൂർണ്ണമെന്റ്
ഖത്തറിലെ ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയ ശേഷം വിവരമൊന്നുമില്ല; കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: ഖത്തറില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവ് കടലില്‍ മുങ്ങിമരിച്ച നിലയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സിലാണ് മരിച്ചത്. 29 വയസായിരുന്നു. അബൂഹമൂറിലെ സ്വകാര്യ സ്ഥാപനത്തിലാണ് അൻസൽ ജോലി ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അന്‍സിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ്
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസ്സില്‍ വച്ച് ഉറങ്ങിപ്പോയി, കുട്ടി അകത്തുള്ളതറിയാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു; ഖത്തറില്‍ നാലു വയസുകാരിയായ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം
ദോഹ: പിറന്നാള്‍ ദിനത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഖത്തറിലെ അല്‍വക്ര സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി 1 വിദ്യാര്‍ത്ഥിനിയും കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകളുമായ മിന്‍സ മറിയം ജേക്കബ് (നാല് വയസ്) ആണ് മരിച്ചത്. സ്കൂള്‍ ബസില്‍ വച്ചാണ് മിന്‍സയുടെ മരണം സംഭവിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ ബസ്സില്‍ വച്ച്
‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നന്തി: അവധി കഴിഞ്ഞ് അവൻ തിരികെ പോയത് രണ്ടാഴ്ചകൾക്കു മുൻപാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടുകാരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട റഊഫിന്റെ മരണ വാർത്തയായിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം താമസസ്ഥലത്തെത്തി ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു റഊഫ്. എന്നാൽ അത് എന്നെന്നേക്കുമായുള്ള നിദ്രയായി മാറുകയായിരുന്നു. ഇരുപതാം മൈലിലെ കുറ്റിക്കാട്ടിൽ പൂക്കാസ് കെ.സി.അബുബക്കറിന്റെ മകൻ റഊഫ് ആണ്
‘മധുര മനോഹര സ്വപ്നങ്ങളുമായി ഞാനും നാട്ടിലേക്ക് പുറപ്പെട്ടു, ഒരൊന്നൊന്നര യാത്ര!’; സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വായിക്കാം, റഷീദ് മണ്ടോളി എഴുതുന്ന കൊയിലാണ്ടിക്കാരനായ പ്രവാസിയുടെ കല്യാണക്കഥ
റഷീദ് മണ്ടോളി ഞാൻ ഖത്തറിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലഘട്ടം. 1982 ഇതുപോലുള്ള ഒരു ആഗസ്ത് മാസം. ഞാൻ ജോലി ചെയ്യുന്ന ഖത്തർ സ്റ്റീൽ കമ്പനിയിൽ നിന്നും ഇറങ്ങി ദോഹ ജദീദിലുള്ള റൂമിലെത്തി. കുളി കഴിഞ്ഞ് കോമ്പൗണ്ടിലെ വരാന്തയിലിരുന്ന് കാരംസ് കളിക്കുകയായിരുന്നു. അപ്പോൾ ‘സഹമുറി’യന്മാരായ അലി താരമ്മലും ഉമ്മർ കുണ്ടിലും വന്നു പറഞ്ഞു. ‘റഷീദേ, നിന്നെ
കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എമ്മും ചേർന്ന് ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് നടത്തി
ദോഹ: കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയറിൻ്റെ പ്രവാസി സംഘടനയായ കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എം 98.6 ഉം ചേർന്ന് ദോഹയിലെ ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ ക്യാമ്പിൽ രക്തദാനം നടത്തി. ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എൻ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി, മുൻ
പേരാമ്പ്ര വാല്യക്കോട് സ്വദേശിയായ യുവാവ് ഖത്തറിൽ അന്തരിച്ചു
പേരാമ്പ്ര: മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി സിറാജ് (36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖത്തറിൽ മൊബൈല്‍ ആക്സസറീസുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കുഞ്ഞുമൊയ്തീന്റെയും കദീജയുടെയും മകനാണ് സിറാജ്. സഹോദരന് റഫീഖ്. ഭാര്യ ശഹര് ബാനു. നാല് മക്കളുണ്ട്. മൃതദേഹം നടപടിക്രമം പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി