Tag: Qatar World Cup Football
‘കുട്ടികളില്‍ സ്പോട്സ്മാന്‍ സ്പിരിറ്റ് വളര്‍ത്തണം മറിച്ച് ഇഷ്ട ടീം പരാജയപ്പെടുമ്പോള്‍ കരയിപ്പിച്ച് വീഡിയോ പ്രചരിപ്പിക്കുകയല്ല വേണ്ടത്’; അര്‍ജന്റീനയുടെ പരാജയത്തില്‍ കരയുന്ന കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
പേരാമ്പ്ര: ഖത്തറില്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം കഴിഞ്ഞു. ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് അര്‍ജന്റീന പരാജയപ്പെട്ടു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ട്രോളുകളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ട്രോളുകള്‍ക്കൊപ്പം അര്‍ജന്റീനന്‍ കുട്ടി ആരാധകരുടെ സങ്കടങ്ങളും കരച്ചിലും ഇന്നലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി. അര്‍ജന്റീന തോറ്റതില്‍ പൊട്ടിക്കരയുന്ന കുട്ടിയുടെയും, ബ്രസീല്‍ ഫാന്‍സുമായി തല്ലു കൂടുന്ന
ഫുട്ബോളിന്റെ ചരിത്രമെഴുതി വന്മതില്, ഒപ്പം മെസിയുടെയും റൊണാള്‍ഡോയുടെയും വലിയ ഫ്ളക്സും; ഖത്തര്‍ ലോകകപ്പിനെ ആഘോഷമാക്കി കീഴൂര്‍ എ.യു.പി സ്കൂള്‍ (വീഡിയോ കാണാം)
പയ്യോളി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെ ആകര്‍ഷകമായി വരവേറ്റ് കീഴൂര്‍ എ.യു.പി സ്കൂള്‍. ഫുട്ബോളിന്റെ ചരിത്രം രചിച്ച വന്മതിലൊരുക്കിയും താരങ്ങളുടെ ഫ്ളക്സുകള്‍ സ്ഥാപിച്ചുമാണ് സ്കൂള്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്. സ്കൂളിലെ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. ‘ഗ്രേറ്റ് വാള് ഓഫ് ഫുട്ബോള്‍’ എന്ന് പേരിട്ട മതിലില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മുതല്‍ 2018 ല്‍ റഷ്യയില്‍
‘ഞങ്ങള്‍ക്ക് ഫ്ളക്സ് അടിക്കാനല്ലേ അറിയൂ, കപ്പടിക്കാന്‍ അറിയില്ലല്ലോ…’; സൗദി അറേബ്യയോടുള്ള അപ്രതീക്ഷിത ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ട്രോള്‍ മഴയേറ്റ് അർജന്റീന (ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിക്കാം)
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയോടെ പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷം ഒരു കാര്യം ഉറപ്പായും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അര്‍ജന്റീനയ്ക്കെതിരായ ട്രോള്‍ പ്രളയം. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്. ട്രോളുകള്‍ ചിത്രങ്ങളായും വീഡിയോകളായും ഉണ്ടായിക്കൊണ്ടിരിക്കുകയും പ്രചരിക്കുകയുമാണ്. ട്രോള്‍ ഗ്രൂപ്പുകളിലും സ്പോര്‍ട്സ് ഗ്രൂപ്പുകളിലുമാണ് പ്രധാനമായും
ആവേശം നിരാശയ്ക്ക് വഴിമാറി; ഹൃദയം തകർന്ന് അർജന്റീന ആരാധകർ, കൊല്ലം മന്ദമംഗലത്തെ കളിയാവേശത്തിൽ നിന്ന്
കൊയിലാണ്ടി: ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് നിരാശയുടെ ദിനമായിരുന്നു ഇന്ന്. ലോകത്ത് മറ്റാരെക്കാളും അർജന്റീനയെ നെഞ്ചേറ്റുന്ന കേരളത്തിലെ ആരാധകരും ഇന്ന് ദുഃഖത്തിന്റെയും ഞെട്ടലിന്റെയും ആഘാതത്തിലാണ്. കൊയിലാണ്ടിയിലെ അർജന്റീനയുടെ ആരാധകരും മത്സരശേഷം വലിയ നിരാശയിലാണ്. എന്നാൽ നിരാശയുടെ ആഴങ്ങളിലുള്ളപ്പോഴും പ്രതീക്ഷ കൈവിടാതെ ഇക്കുറി മെസി കപ്പുയർത്തുമെന്ന ശുഭാപ്തി വിശ്വാസവും ആരാധകർ പങ്കുവയ്ക്കുന്നു. കൊല്ലം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയ
മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നു; ഞെട്ടിക്കുന്ന തോല്‍വി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് കൂരാച്ചുണ്ടിലെ കുഞ്ഞ് ആരാധകന് ഡാനി:സമാധാനിപ്പിച്ച് ബ്രസീല്‍ ആരാധികയായ ഉമ്മ (വീഡിയോ കാണാം
കൂരാച്ചുണ്ട്: അര്‍ജന്റീനയുടെ ഞെട്ടിക്കുന്ന പരാജയം താങ്ങാനാവാതെ അലറിക്കരയുന്ന ഒരു കുഞ്ഞ് അര്‍ജന്റീനാ ഫാന്‍. ആരാധകരെ ശാന്തരാകുവിൻ, ഓഫ് സൈഡില്ലായിരുന്നെങ്കിൽ നമ്മൾ 4 ഗോൾ അടിച്ചിരുന്നു. Nb പാവം എന്റെ മോൻ , “കരച്ചിലോട് കരച്ചിലാ” എന്ന രസകരമായ ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ തന്റെ മകന്റെ ഹൃദയം നൊന്ത കരച്ചില് പങ്കുവെച്ചിരിക്കുന്നത് വാപ്പ തന്നെയാണ്. ‘കരയണ്ട മെസ്സി ജയിക്കും’
അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്കിങ് സര്‍പ്രൈസ്; ആദ്യ മത്സരത്തിലെ പരാജയം രണ്ടിനെതിരെ ഒരു ഗോളിന് (വീഡിയോ കാണാം)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗദി അറേബ്യയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്താം മിനുറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിട്ട് നിന്ന ശേഷമാണ് പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പത്താം മിനുറ്റില്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി മെസി
‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും
നൊച്ചാട്: കാല്പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍
ഫ്ളക്സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണു; കണ്ണൂരില്‍ ബ്രസീല്‍ ആരാധകനായ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: ഫ്ളക്സ് ബോര്‍ഡ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോടാണ് സംഭവം. അലവില്‍ സ്വദേശിയായ നിതീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു. കടുത്ത ബ്രസീല്‍ ആരാധകനായിരുന്നു നിതീഷ്. വ്യാഴാഴ്ച രാത്രി അലവില്‍ ബസ് സ്റ്റോപ്പിന് സമീപം ഫ്ളക്സ് കെട്ടിയ ശേഷമാണ് അപകടം. കെട്ടിയ ഫ്ളക്സ് ബോര്‍ഡ് അലങ്കരിക്കുന്നതിനിടെയാണ് മരത്തില്‍ നിന്ന് കാല്
ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
വേദ കാത്റിൻ ജോർജ് മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്.
‘പുല്ലാവൂരിലെ നെയ്മറിന്റെ കട്ടൗട്ട് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീഗിനെ’; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ആരാധകരെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന് എം.എല്‍.എ
പേരാമ്പ്ര: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുല്ലാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന് കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് പിന്നീട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും