‘പുല്ലാവൂരിലെ നെയ്മറിന്റെ കട്ടൗട്ട് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീ​ഗിനെ’; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ആരാധകരെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ


പേരാമ്പ്ര: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുല്ലാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് പിന്നീട് സ്ഥാപിച്ചിരുന്നു.

കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും വാശിയും മുഴക്കുമ്പോൾ മുൻപ് നടന്ന സമാന സംഭവത്തെ ഓർക്കുകയാണ് പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ.

നെയ്മറിന്റെ കട്ടൗട്ടുമായി ബന്ധപ്പെട്ട് വന്ന ട്രോൾ ഷെയർ ചെയതുകൊണ്ടാണ് അദ്ദേഹം മുസ്ലീം ലീ​ഗുമായി ബന്ധപ്പെട്ട സമാന സംഭവത്തെ കുറിച്ച് പറയുന്നത്. പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി.പി.എമ്മിന്റെ 22 കൊടി വെച്ചപ്പോൾ തൊട്ടപ്പുറത്ത് 23 കൊടി കെട്ടിയ മലപ്പുറത്തെ മുസ്ലിം ലീഗിനെയാണ് നെയ്മറിന്റെ ഫ്ലക്സ് കണ്ടപ്പോൾ ഓർക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പാർട്ടി പ്രവർത്തകരുടയും നെയ്മർ മെസി ആരാധകരുടെയെല്ലാം കമന്റുകളുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മലപ്പുറത്ത് പണ്ട് ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി CPI(M) 22 കൊടി വെച്ചപ്പോൾ തൊട്ടപ്പുറത്ത് 23 കൊടി വെച്ച് മാസ്സ് കാട്ടിയ മുസ്ലിം ലീഗിനെയാണ് പുഴക്കരയിൽ പകച്ച് നിക്കുന്ന നെയ്മറിനെ കണ്ടപ്പോ ഓർമ്മ വന്നത്… 🤣🤣

#FIFAWorldCupQatar2022