Tag: Lionel Messi

Total 7 Posts

‘പ്രവചനമൊക്കെ മെസി ഫാൻസിന് സിമ്പിളല്ലേ, കളി ഷൂട്ടൗട്ടിലെത്തിയപ്പൊ ഭയങ്കര കോണ്‍ഫിഡന്‍സായി, അര്‍ജന്റീന ജയിച്ചപ്പൊ മനസ് നിറഞ്ഞു’; ഖത്തര്‍ ലോകകപ്പ് ഫൈനലിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച നടുവണ്ണൂരിലെ ആയിഷ ഐഫ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

സ്വന്തം ലേഖകൻ നടുവണ്ണൂര്‍: പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ടിനെക്കാള്‍ വലിയ ഒരാളുണ്ട് ഇപ്പോള്‍ നടുവണ്ണൂരില്‍. ആയിഷ ഐഫ എന്ന കൊച്ചുമിടുക്കി. ഇന്നലെ നടന്ന ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ സ്‌കോര്‍ കൃത്യമായി പ്രവചിച്ചാണ് ആയിഷ വാര്‍ത്തകളിലും അര്‍ജന്റീനാ ആരാധകരുടെ മനസിലും ഇടം പിടിച്ചത്. പേരുകേട്ട ഫുട്‌ബോള്‍ നിരീക്ഷകര്‍ പോലും വമ്പന്മാര്‍

ആഘോഷത്തിമര്‍പ്പില്‍ അര്‍ജന്റീന; ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സെമിയില്‍ തകര്‍ത്ത് ഖത്തർ ലോകകപ്പിന്റെ ഫൈനലിലെത്തി നീലപ്പട, ഗോള്‍ അടിച്ചും അടിപ്പിച്ചും റെക്കോര്‍ഡ് സ്വന്തമാക്കി സൂപ്പര്‍ താരം മെസി (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലെത്തി അര്‍ജന്റീന. എതിരാളിയായ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ രാജകീയമായ ഫൈനല്‍ പ്രവേശം. ഒരു ഗോള്‍ അടിച്ചും മറ്റൊന്ന് അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസി കളിയിലാകെ നിറഞ്ഞാടി. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം നടന്നത്. ബ്രസീലിനെ തോല്‍പ്പിച്ചതിന്റെ

‘ഇന്നത്തെ എതിരാളികള്‍ ശക്തരാണെങ്കിലും ഞങ്ങള്‍ തന്നെ കളി ജയിക്കും’; അര്‍ജന്റീന ആരാധകന്‍ കൊല്ലം ഷാഫി ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്, ഒപ്പം അര്‍ജന്റീന എത്ര ഗോളടിക്കുമെന്ന പ്രവചനവും

കൊയിലാണ്ടി: ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന രാവാണ് ഇന്ന്. നെതര്‍ലാന്റ്‌സിനെ അട്ടിമറിച്ച് തങ്ങളുടെ പ്രിയ ടീം ഖത്തര്‍ ലോകകപ്പിന്റെ സെമിയിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് അവര്‍. അര്‍ജന്റീനയുടെ കടുത്ത ആരാധകനും കൊയിലാണ്ടിയുടെ പ്രിയ പാട്ടുകാരനുമായ കൊല്ലം ഷാഫിക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്. ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് അര്‍ജന്റീനയും നെതര്‍ലാന്റ്‌സും തമ്മിലുള്ള

കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോട്ടയം: കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വീണ്ടും ദുരന്തം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ അറുപുറ കൊറ്റമ്പാടം അമീന്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അമീന് വൈദ്യുതാഘാതമേറ്റത്. അമീന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. രണ്ട്

ഓസീസിനെ 2-1 ന് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍; 1000-ാമത് മത്സരത്തില്‍ മെസി അടിച്ചത് കിടിലന്‍ ഗോള്‍, ലോകകപ്പിലെ മെസിയുടെ ഒമ്പതാമത് ഗോള്‍ (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും ജൂലിയന്‍ അല്‍വരാസിന്റെയും ഗോളുകളുടെ ചിറകേറിയാണ് അര്‍ജന്റീന ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കിക്കൊണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. ഓസ്‌ട്രേലിയയെ 2-1 നാണ് മെസിയും കൂട്ടരും വീഴ്ത്തിയത്. മുപ്പത്തിയഞ്ചാം മിനുറ്റിലാണ് ആരാധകര്‍ കാത്തിരുന്ന മെസിയുടെ ആ സുന്ദര ഗോള്‍ പിറന്നത്. മെസിയുടെ തന്നെ ഫ്രീകിക്കില്‍

‘പുല്ലാവൂരിലെ നെയ്മറിന്റെ കട്ടൗട്ട് കണ്ടപ്പോൾ ഓർമ്മ വന്നത് മുസ്ലീം ലീ​ഗിനെ’; ഒറ്റ പോസ്റ്റില്‍ ബ്രസീല്‍ ആരാധകരെയും മുസ്ലിം ലീഗിനെയും ട്രോളി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൽ മാത്രം ബാക്കിനിൽക്കെ പ്രിയ താരങ്ങളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും പലയിടങ്ങളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തരത്തിൽ ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചതാണ് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുല്ലാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട്. ഇതിന് സമീപമായി ബ്രസീൽ ആരാധകർ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് പിന്നീട് സ്ഥാപിച്ചിരുന്നു. കട്ടൗട്ടുകളിൽ ആരാധർ പരസ്പരം വീറും

അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് അതാ അങ്ങ് വാനോളം ഉയരത്തിൽ; വൈറലായി കൊടുവള്ളി പുല്ലാവൂര്‍ പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ട് ഔട്ട് (വീഡിയോ കാണാം)

കൊടുവള്ളി: കിലോമീറ്ററുകൾക്കപ്പുറം കടൽ കടന്നെത്തേണ്ട ദുരത്തിലുള്ള ഖത്തറിൽ നവംബർ ഇരുപതിന്‌ ഫുട്ബോൾ മായാജാലം ലോകത്തെ ഒട്ടാകെ അങ്ങോട്ടേക്ക് ക്ഷണിക്കുമ്പോൾ, കാല്പന്തുകളിയിലെ ഇടങ്കാൽ മാന്ത്രികനോടുള്ള ഭ്രാന്തമായ ആവേശം മൂലം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കൊടുവള്ളി പുല്ലാവൂരിലെ ചെറുപുഴ. പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. പുല്ലാവൂര്‍ പുഴയില്‍ മെസിയുടെ