Tag: puliyenchery

Total 13 Posts

”ഉപരിപഠനവും തൊഴില്‍ സാധ്യതയും” ; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ ഗൈഡന്‍സ് ബോധവത്കരണ ക്ലാസുമായി പുളിയഞ്ചേരി കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല

കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉപരിപഠനവും തൊഴില്‍ സാധ്യതയും എന്ന വിഷയത്തിലായിരുന്നു ക്ലാസ്. കൊയിലാണ്ടി നഗരസഭ ചെയര്‍പേസണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറും കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്ര ഫൗണ്ടര്‍ മാനേജറുമായ പി.രാജീവന്‍ ക്ലാസിന്

പുളിയഞ്ചേരി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

പുളിയഞ്ചേരി: പുളിയഞ്ചേരി കണ്ണികുളത്ത് സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ പുളിയഞ്ചേരി ഇല്ലത്തുതാഴെയിലോ പരിസര പ്രദേശത്തോ ആണ് പേഴ്‌സ് നഷ്ടപ്പെട്ടതെന്നാണ് സംശയിക്കുന്നത്. ആധാര്‍കാര്‍ഡ്, ലൈസന്‍സ്, കടയുടെ ചില രേഖകള്‍ എന്നിവ പേഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8590624755 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പുളിയഞ്ചേരിയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വഴിതടസപ്പെടുത്തി; പ്രതിഷേധിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി- ചെങ്ങോട്ടു കാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിടെ വഴി തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു. പുളിയഞ്ചേരി എം.ജി.എന്‍ നഗറിന് സമീപം മെയിന്‍ കനാലിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസിന് ഇരുഭാഗത്തും കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചതോടെയാണ് ഏതാനും വീട്ടുകാരുടെ വഴി തടയപ്പെട്ടത്. ഇവര്‍ ഉപയോഗിച്ചു വന്ന റോഡിന്റെ ഭാഗം ഒഴിവാക്കിയായിരുന്നു ഭിത്തി

പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരക്കണക്കിന് തേങ്ങകള്‍ കത്തിനശിച്ചു

പുളിയഞ്ചേരി: പുളിയഞ്ചേരി തട്ടാരി ഗോപാലകൃഷ്ണന്റെ (ജ്യോതി) വീടിന് സമീപത്തുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. രാവിലെ 9.30യോടെയായിരുന്നു സംഭവം. കൂടയിലുണ്ടായിരുന്ന തേങ്ങ പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും ഒപ്പം നാട്ടുകാരും ഒന്നരമണിക്കൂറോളം എടുത്താണ് തീയണച്ചത്.

കലാകായിക മത്സരങ്ങളും ഗാനമേളയും; ചതയദിന വിരുന്നായി പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ കൂട്ടായ്മയുടെ ഓണാഘോഷം

കൊയിലാണ്ടി: പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ കൂട്ടായ്മയുടെ ഓണാഘോഷം ആഗസ്ത് 31 ന് ചതയദിനത്തില്‍ നടന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നിരവധി കലാ കായിക മത്സരങ്ങള്‍ നടന്നു. വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഗംഗാധരന്‍ പുളിയഞ്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ: സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീശന്‍ കാര്‍ത്തിക, ശ്യാംലാല്‍, വിജീഷ് നമ്പൂരിക്കണ്ടി, കല്യാണി അമ്മ, ഷൈനി പ്രദീപ്,

36ാം വാര്‍ഷികാഘോഷവുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല; സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പുളിയഞ്ചേരി: കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല, പുളിയഞ്ചേരിയുടെ 36ാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി തിമിര നിര്‍ണ്ണയ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ തിമിര നിര്‍ണ്ണയ – നേത്രപരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ടി സിനേഷ്, വി.രമേശന്‍ മാസ്റ്റര്‍, കെ.ടി സിജേഷ്, സജില്‍ കുമാര്‍,

എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്രസ്സ പൊതുപരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് അഭിനന്ദനം; അനുമോദനവും ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ച് പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്‍

കൊയിലാണ്ടി: പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്രസ്സ പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി പ്രശസ്ത മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്തു. ഷാനിദ് തത്തമടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗൈഡന്‍സ് ക്ലാസ് എടുത്തു. ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇസ്മായില്‍

പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; തീയണയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ അഗ്നിരക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും

കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ വീടിന്റെ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. വാരാമ്പറമ്പ് അരുണ്‍ലാലിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്ന് ഉച്ചയോടെ തീപ്പിടിച്ചത്. അയ്യായിരത്തോളം തേങ്ങകള്‍ കൂടയിലുണ്ടായിരുന്നു. അടുപ്പില്‍ നിന്ന് തീപടര്‍ന്നതാണ് തീപ്പിടുത്തത്തിന് ഇടയാക്കിയത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വായനാക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം, ബഷീര്‍ അനുസ്മരണം… വായന പക്ഷാചാരണ പരിപാടികളുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല

പുളിയഞ്ചേരി: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല. വായനാ കുറിപ്പു തയ്യാറാക്കല്‍ മത്സരം, ബഷീര്‍ അനുസ്മരണം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വയോജന ക്ലബിനായി ‘സണ്‍ഡേസിനി തിയറ്റര്‍’ തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേരളമാര്‍ക്‌സ് എന്നറിയപ്പടുന്ന, പാട്ടബാക്കി എന്ന ചരിത്രപ്രസിദ്ധനാടത്തിന്റെ രചയിതാവു കൂടിയായ കെ.ദാമോദരനെ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം

കുഴഞ്ഞുവീഴുന്നതിന്റെ തൊട്ടുമുമ്പ് വരെ ആവേശത്തോടെ ഒപ്പനയുടെ താളത്തിന് ചുവടുവെച്ചു; നൊമ്പരമായി പുളിയഞ്ചേരി സ്വദേശി അവസാന നിമിഷങ്ങള്‍ ഉള്‍പ്പെട്ട ഒപ്പന വീഡിയോ

കൊയിലാണ്ടി: സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഒപ്പന കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് യുവതി മരിച്ച സംഭവത്തില്‍ നൊമ്പരമായി യുവതിയുടെ അവസാന നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ഒപ്പനയ്ക്കിടെ യുവതി കുഴഞ്ഞ് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷത്തിന്റെ