36ാം വാര്‍ഷികാഘോഷവുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല; സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു


പുളിയഞ്ചേരി: കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല, പുളിയഞ്ചേരിയുടെ 36ാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി തിമിര നിര്‍ണ്ണയ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ തിമിര നിര്‍ണ്ണയ – നേത്രപരിശോധ ക്യാമ്പ് സംഘടിപ്പിച്ചു.

കാനത്തില്‍ ജമീല എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ടി സിനേഷ്, വി.രമേശന്‍ മാസ്റ്റര്‍, കെ.ടി സിജേഷ്, സജില്‍ കുമാര്‍, അവിനാഷ്, രോഹിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 19, 27, 28 സെപ്തംബര്‍ 14 എന്നീ തിയ്യതികളില്‍ വിവിധ പരിപാടികള്‍ നടത്തുന്നു.

ആഗസ്ത് 27ന് ജനകീയ ലൈവ് ക്വിസ് കോമ്പിറ്റേഷന്‍ (ഗ്രൂപ്പ്), 28ന് കാലത്ത് 8 മണി മുതല്‍ വനിതാകമ്പവലി മത്സരം ഉള്‍പ്പെടെയുള്ള ഓണാഘോഷമത്സരങ്ങള്‍, സെപ്തംബര്‍ 14ന് ഗ്രന്ഥശാല ദിനാചരണവും കെ.ടി.ശ്രീധരന്‍ അനുസ്മരണം സമ്മേളനം നടക്കും. വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.