പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; തീയണയ്ക്കാനുള്ള തീവ്ര പരിശ്രമത്തില്‍ അഗ്നിരക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും


കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ വീടിന്റെ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. വാരാമ്പറമ്പ് അരുണ്‍ലാലിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്ന് ഉച്ചയോടെ തീപ്പിടിച്ചത്.

അയ്യായിരത്തോളം തേങ്ങകള്‍ കൂടയിലുണ്ടായിരുന്നു. അടുപ്പില്‍ നിന്ന് തീപടര്‍ന്നതാണ് തീപ്പിടുത്തത്തിന് ഇടയാക്കിയത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.