കനത്ത മഴയിലും കാറ്റിലും ചെങ്ങോട്ടുകാവില്‍ വീടിനു മുകളില്‍ തെങ്ങ് വീണു


ചെങ്ങോട്ടുകാവ്: കനത്ത മഴയിലും കാറ്റിലും ചെങ്ങോട്ടുകാവില്‍ വീടിന് മുകളില്‍ തെങ്ങ് വീണു. പത്താം വാര്‍ഡില്‍ ഉമ്മനാടത്ത് ബാലകൃഷ്ണന്‍ കൃഷ്ണാഞ്ജലിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്.

വീടിന്റെ മുന്‍ഭാഗത്താണ് തെങ്ങ് വീണത്. പാരപ്പറ്റിന് കേടുപറ്റിയിട്ടുണ്ട്. അപകട സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ മെമ്പര്‍മാരായ ജയശ്രീ മനത്താനത്ത് ബേബി സുന്ദര്‍രാജ്, എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.