”ഉപരിപഠനവും തൊഴില്‍ സാധ്യതയും” ; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ ഗൈഡന്‍സ് ബോധവത്കരണ ക്ലാസുമായി പുളിയഞ്ചേരി കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല


കൊയിലാണ്ടി: പുളിയഞ്ചേരി കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉപരിപഠനവും തൊഴില്‍ സാധ്യതയും എന്ന വിഷയത്തിലായിരുന്നു ക്ലാസ്.

കൊയിലാണ്ടി നഗരസഭ ചെയര്‍പേസണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറും കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്ര ഫൗണ്ടര്‍ മാനേജറുമായ പി.രാജീവന്‍ ക്ലാസിന് നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് വിജയികള്‍ക്കും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനൈന ഫാത്തിമയ്ക്കും സമാന്തര വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ വിനോദ് കുമാര്‍ മാസ്റ്റര്‍ക്കും (ഔവര്‍ കോളേജ്) ഉള്ള ഉപഹാരവിതരണം നഗരസഭാ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ അധ്യക്ഷനായി. വിനോദ് കുമാര്‍ ( ഔവര്‍ കോളേജ്), സജില്‍കുമാര്‍, ഐ.അശോകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വായനശാല സെക്രട്ടറി കെ.ടി. സിനേഷ് സ്വാഗതവും വിജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.