കത്തുകള്‍ക്കിടയിലെ 37 വര്‍ഷത്തെ സേവനകാലം കഴിഞ്ഞു; നടേരിയിലെ പോസ്റ്റ് മാസ്റ്റര്‍ ആ.കെ.സുമതിയ്ക്ക് യാത്രയയപ്പ് നല്‍കി പൗരാവലി


നടേരി:കത്തുകള്‍ക്കിടയിലെ 37 വര്‍ഷത്തെ സേവനത്തിനുശേഷം നടേരി പോസ്റ്റ് മാസ്റ്റര്‍ ആര്‍.കെ.സുമതി വിരമിക്കുന്നു. സുമതിക്ക് പൗരാവലി യാത്രയയപ്പ് നല്‍കി.

കൗണ്‍സിലര്‍ എം.പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.വി.മാധവന്‍, ആര്‍.കെ.അനില്‍കുമാര്‍, എം.ക.രാജന്‍, എന്‍.ശ്രീനിവാസന്‍, എന്‍.കെ.രാമന്‍കുട്ടി മാസ്റ്റര്‍, ഷാജു പിലാക്കാട്ട്, ആര്‍.കെ.സരോജിനി, ആര്‍.കെ.ബാബു, കെ.പി.രാധ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ രാജന്‍ പഴങ്കാവില്‍ സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.