കലാകായിക മത്സരങ്ങളും ഗാനമേളയും; ചതയദിന വിരുന്നായി പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ കൂട്ടായ്മയുടെ ഓണാഘോഷം


കൊയിലാണ്ടി: പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ കൂട്ടായ്മയുടെ ഓണാഘോഷം ആഗസ്ത് 31 ന് ചതയദിനത്തില്‍ നടന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നിരവധി കലാ കായിക മത്സരങ്ങള്‍ നടന്നു.

വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം ഗംഗാധരന്‍ പുളിയഞ്ചേരി ഉദ്ഘാടനം ചെയ്തു. അഡ്വ: സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീശന്‍ കാര്‍ത്തിക, ശ്യാംലാല്‍, വിജീഷ് നമ്പൂരിക്കണ്ടി, കല്യാണി അമ്മ, ഷൈനി പ്രദീപ്, റിജുല ശ്രീശന്‍, വിജി മനോജ് എന്നിവര്‍ ആശംസ നേര്‍ന്നു.

കണ്‍വീനര്‍ രമേശ്.എം.വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീജു ശ്രീധര നന്ദിയും പറഞ്ഞു. തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, ക്ലാസിക്കന്‍ ഡാന്‍സ്, ഗോള്‍ഡന്‍ ഏയ്ജിന്റെ കരോക്കെ ഗാനമേള എന്നിവ അരങ്ങേറി.