എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്രസ്സ പൊതുപരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് അഭിനന്ദനം; അനുമോദനവും ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ച് പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്‍



കൊയിലാണ്ടി:
പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്രസ്സ പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി പ്രശസ്ത മജീഷ്യനും അധ്യാപകനുമായ ശ്രീജിത്ത് വിയ്യൂര്‍ ഉദ്ഘാടനം ചെയ്തു.

ഷാനിദ് തത്തമടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗൈഡന്‍സ് ക്ലാസ് എടുത്തു. ബഷീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇസ്മായില്‍ പി.ടി.അധ്യക്ഷനായിരുന്നു. ഹമീദ്.ടി, മുസ്ഥഫ, അസൈനാര്‍ ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ശ്രീജിത്ത് വിയ്യൂര്‍, ഷാനിദ്.ടി, മുസ്തഫ, അസൈനാര്‍ ഹാജി, മജീദ് പാലൊളി, ഷെബീര്‍.എസ്.കെ, എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ആര്‍.എം നൗഫല്‍ നന്ദി പറഞ്ഞു.