Tag: Puliyanchery
”രമ ചീച്ചര്‍ പോവാണ് ” 24 വര്‍ഷത്തെ സേവനത്തിനുശേഷം അംഗനവാടിയോട് യാത്രപറഞ്ഞ് പുളിയഞ്ചേരിയിലെ രമ ടീച്ചര്‍; യാത്രയയപ്പ് നല്‍കി പ്രദേശവാസികളും വിദ്യാര്‍ഥികളും
മുചുകുന്ന്: 24 വര്‍ഷമായി പുളിയഞ്ചേരി കോവിലേരി രമയുടെ ജീവിതത്തിന്റെ വലിയൊരു സമയം കുഞ്ഞുകുട്ടികള്‍ക്കൊപ്പമാണ്. മുചുകുന്ന് റോഡ് ചെമ്പരമുക്ക് അംഗനവാടിയിലെ ഹെല്‍പ്പറാണ് രമ. പുളിയഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി കുട്ടികള്‍ക്ക് ബാല്യകാലത്ത് ഭക്ഷണം നല്‍കിയതും പരിചരിച്ചതുമെല്ലാം രമയാണ്. അന്നത്തെ കുഞ്ഞുകുട്ടികള്‍ ഇന്ന് വളര്‍ന്നുവലുതായെങ്കിലും ആ പഴയ സ്‌നേഹം ഇപ്പോഴും അനുഭവിച്ചറിയാറുണ്ടെന്ന് രമ പറയുന്നു. ”കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നത്
പുളിയഞ്ചേരി കൊളാരക്കുറ്റി കുനിയില്‍ കെ.ക.മമ്മദ് അന്തരിച്ചു
പുളിയഞ്ചേരി: കൊളാരക്കുറ്റി കുനിയില്‍ കെ.കെ.മമ്മദ് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: നസറി, നവാസ്, നൗഫല്‍, നഷീദ, നിഷാദ്. മരുമക്കള്‍: അമാന മുസ്തഫ (നന്തി ബസാര്‍), നാസര്‍ (തെരുവത്ത് കടവ്), ഹാഷിദ, റുക്‌സാന. സഹോദരങ്ങള്‍: ബീവാത്തു, നഫീസ.
ചീരകൃഷിയില്‍ പുളിയഞ്ചേരിയിലെ കെ.ടി.എസ് കൃഷിക്കൂട്ടത്തിന് നൂറുമേനി; വിളവെടുപ്പ് ആവേശത്തില്‍ കർഷകർ
കൊയിലാണ്ടി: അഞ്ചാം വാർഡായ പുളിയഞ്ചേരിയിലെ കെ.ടി.എസ് കൃഷിക്കൂട്ടത്തിന് ചീര കൃഷിയില്‍ നൂറുമേനി വിളവ്. പുളിയഞ്ചേരി എല്‍.പി സ്കൂളിന് സമീപത്തുള്ള പറമ്പിലാണ് ചീര കൃഷി ചെയ്തത്. ചീര കർഷകൻ കൊളാരക്കുറ്റി നാണുവിൻ്റെ നേതൃത്വത്തിൽ ജൈവക്കൃഷി രീതിയിൽ വിളയിച്ച ചെഞ്ചീര വിളവെടുത്തു. പ്രദേശവാസികള്‍ക്കുതന്നെ ചീര വില്‍ക്കാനാണ് കൃഷിക്കൂട്ടത്തിന്റെ തീരുമാനം. ആവശ്യക്കാർക്ക് കൃഷിക്കൂട്ടം പ്രവർത്തകരെ ബന്ധപ്പെട്ട് ചീര വാങ്ങാം. വിളവെടുപ്പ്
പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ നമ്പൂരികണ്ടി വിശ്വനാഥന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ നമ്പൂരികണ്ടി വിശ്വനാഥന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍ നായര്‍. അമ്മ: അമ്മാളുഅമ്മ. ഭാര്യ: രുഗ്മിണി. മക്കള്‍: വിജിത (അധ്യാപിക പുത്തന്‍ കടപ്പുറം ഗവ. യു.പി മലപ്പുറം), വിജീഷ് (എക്‌സ് മിലിട്ടറി). മരുമക്കള്‍: സതീശന്‍, സ്വപ്‌ന (ചെങ്ങോട്ടുകാവ്). സഹോദരിമാര്‍: പത്മാതി, ദാക്ഷായണി, രുഗ്മിണി,
പുളിയഞ്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു; മേല്‍ക്കൂര തകര്‍ന്നു
കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞുവീണു. തിങ്കളായഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീശിയ ശക്തമായ കാറ്റിലായിരുന്നു സംഭവം. പുളിയഞ്ചേരി കോവിലേരി താഴെ കുനി ദിനേശന്റെ വീടിന്റെ മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗത്തായതിനാല്‍ ആര്‍ക്കും പരിക്കൊന്നുമില്ല. വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.
പുളിയഞ്ചേരിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയായ യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍. പുളിയഞ്ചേരി പാലോളിത്താഴ നസീബയുടെയും പള്ളിക്കര സ്വദേശി റഹീസിന്റെയും മകള്‍ ഹാനിയ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാത്രി പാല് കൊടുത്ത് ഉറക്കിയതാണ് കുഞ്ഞിനെ രാവിലെ വീണ്ടും പാല് കൊടുക്കാനായി എടുത്തപ്പോള്‍ അനക്കമില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും
മൂന്ന് മണിക്കൂർ നിണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം; പുളിയഞ്ചേരിയിൽ വീട്ടുപറമ്പിലെ കിണറിൽ വീണ നായയ്ക്ക് പുതുജന്മം
കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറിൽ വീണ തെരുവുനായയെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. പുളിയഞ്ചേരി എം.ജി.എൻ നഗറിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നായ കിണറ്റിൽ വീണത്. വെള്ളിയാഴ്ച കിണറ്റിൽ വീണ നായയെ ശനിയാഴ്ച ഉച്ചയോടെയാണ് ജീവനോടെ കരയ്ക്കെത്തിച്ചത്. അരിക്കുളം സദാനന്ദന്റെ നേതൃത്വത്തിൽ എം.ജി.എൻ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂറിന് ശേഷമാണ്
പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം; കസേരയും ടി.വിയും മറ്റും നശിപ്പിച്ച നിലയില്‍
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്ത നിലയില്‍. ഓഫീസിലെ ടി.വി, കസേരകള്‍, കാരംസ് ബോര്‍ഡ് ബോര്‍ഡ് എന്നിവ അടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, എസ്.ഐമാരായ എം.എന്‍.അനൂപ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന
കൊയിലാണ്ടിക്കാരില്ലാതെ കൊച്ചിയിലെന്ത് ഫുട്ബോൾ! കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാൻ പോയ പുളിയഞ്ചേരി സ്വദേശികൾ കലൂർ സ്റ്റേഡിയത്തിൽ നിന്ന് പകർത്തിയ വീഡിയോ കാണാം
കൊയിലാണ്ടി: ഫുട്ബോളിനോടുള്ള ഇഷ്ടംകൊണ്ട് മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളികാണാന്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് എത്തിയത് കൊയിലാണ്ടിയില്‍ നിന്നുള്ള പതിനാറ് ചെറുപ്പക്കാരാണ്. വെള്ളിയാഴ്ച രാവിലെയാണ് അഭിനന്ദും കൂട്ടരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. സ്റ്റേഡിയത്തിനകത്തെ കാഴ്ച അഭിനന്ദിനെയും,സംഘത്തെയും അത്ഭുദപ്പെടുത്തുന്നതായിരുന്നു, മഞ്ഞ ജേഴ്സിയണിഞ്ഞ്, ബ്ലാസ്റ്റേഴിസിന്‍റെ കൊടിയുമേന്തിയുള്ള ജനപ്പെരുക്കം ആരാധകരെ അഭിമാനം കൊള്ളിക്കുന്നതായിരുന്നു. സ്റ്റേഡിയത്തിൽ നിന്ന് ഇവർ പകർത്തിയ വീഡിയോ
കൊയിലാണ്ടിയിലും തെരുവുനായ ശല്യം രൂക്ഷം; പുളിയഞ്ചേരിയിലെ വന്ധ്യംകരണ കേന്ദ്രം ഇതുവരെ പ്രവര്‍ത്തനസജ്ജമായില്ല, നായശല്യത്തിന് പരിഹാരം വേണമെന്ന് വ്യാപാരികളും നാട്ടുകാരും
കൊയിലാണ്ടി: കേരളത്തിലാകെ ചര്‍ച്ചാ വിഷയമായ തെരുവുനായ ശല്യം കൊയിലാണ്ടിയിലും രൂക്ഷം. കൊയിലാണ്ടി നഗരത്തിലും പരിസരപ്രദേശങ്ങളിലുമെല്ലാം നിരവധി തെരുവുനായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. കൊയിലാണ്ടിയിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ശല്യമായി നായ്ക്കള്‍ യഥേഷ്ടം വിഹരിക്കുമ്പോഴും അതിനെതിരെ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. തെരുവുനായകളുടെ എണ്ണം വര്‍ധിക്കുകയും സംസ്ഥാനത്ത് പലയിടത്തും തെരുവുനായ മനുഷ്യനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന