പുളിയഞ്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു; മേല്‍ക്കൂര തകര്‍ന്നു


കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞുവീണു. തിങ്കളായഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീശിയ ശക്തമായ കാറ്റിലായിരുന്നു സംഭവം.

പുളിയഞ്ചേരി കോവിലേരി താഴെ കുനി ദിനേശന്റെ വീടിന്റെ മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗത്തായതിനാല്‍ ആര്‍ക്കും പരിക്കൊന്നുമില്ല. വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്.