Tag: Private Bus Strike
കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കൊയിലാണ്ടി –
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍
കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് ജനം
കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ
‘വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധന സെസ് പിന്‍വലിക്കുക’; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏപ്രില്‍ ആദ്യ ആഴ്ച സമരം നടത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച്
‘കുട്ടികള്‍ സീറ്റുകയ്യടക്കുന്നു, മറ്റ് യാത്രകരെ കയറ്റാനാവുന്നില്ല’; കണ്ണൂരിലെ സ്വകാര്യബസ്സുകാര്‍ മിന്നല്‍ പണിമുടക്കില്‍
കണ്ണൂർ: കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കൈയടുക്കുന്നു എന്നാരോപിച്ച് തലശ്ശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകാരുടെ മിന്നല്‍ പണിമുടക്ക്. രാവിലെ 10 മണിയോടു കൂടി ആരംഭിച്ച പണിമുടക്കില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേരാണ് വലഞ്ഞത്. മുപ്പതിലേറെ കുട്ടികള്‍ ഒരേബസിൽ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ്
സ്വകാര്യ ബസ് പണിമുടക്കില്‍ നട്ടം തിരിഞ്ഞ് ജനം; കൂടുതല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസികള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്ളവര്‍ സ്വകാര്യ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇവര്‍ ജീപ്പ്, ഓട്ടോ സര്‍വ്വീസുകളില്‍ നഗരത്തില്‍ എത്തിയാലാണ് കെഎസ്ആര്‍ടിസി ബസ് ലഭിക്കുക. ഒന്നു
കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം: യൂത്ത് ലീഗ്
പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ദിവസമായി നടക്കുന്ന ബസ് പണി മുടക്ക് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് പണിമുടക്കിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ യാത്രാ പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം