Tag: Pookkad

Total 28 Posts

മരണവീടുകളിലേക്ക് വാടക വാങ്ങാതെ സാധനങ്ങള്‍ നല്‍കും, അവസാന ദിനങ്ങളില്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം; പൊയില്‍ക്കാവില്‍ ട്രെയിന്‍ തട്ടി മരിച്ച ഹംസയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്

ചേമഞ്ചേരി: കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കിടയില്‍ സജീവമായിരുന്നയാള്‍… നാട്ടുകാരുടെ ഏതൊരാവശ്യത്തിനും ജാതി-മത-രാഷ്ട്രീയഭേദമന്യെ മുന്നിട്ടിറങ്ങുന്നയാള്‍… അതായിരുന്നു ഹംസ. ഇന്ന് രാവിലെ പൊയില്‍ക്കാവില്‍ വച്ച് ഹംസ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്ക്. നാട്ടിലെ എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹംസ. പൂക്കാട് ജമാഅത്ത് പള്ളിയുടെ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചേമഞ്ചേരി സര്‍ക്കിള്‍ ജനറല്‍

പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചരി പൂക്കാട് താഴെ കാഞ്ഞിരക്കണ്ടി ചോയിച്ചി അന്തരിച്ചു. മക്കള്‍: നളിനി, വസന്ത, പ്രകാശന്‍. മരുമക്കള്‍: കൃഷ്ണന്‍ കുട്ടി, പരേതനായ സോമന്‍ , തങ്കമണി. summary: pookkad thazhe kanjirikkandi choichi passed away

തേങ്ങയില്‍ വിരിയുന്ന കരകൗശലങ്ങള്‍, പൂക്കാടിലെ ചിത്രകലാ അധ്യാപകന്‍ ലികേഷ് മാഷിന്റെ കൈകളില്‍ വിരിയുന്നത് വ്യത്യസ്ഥ രൂപങ്ങള്‍

കൊയിലാണ്ടി: തേങ്ങയില്‍ കരവിരുതു തീര്‍ക്കുകയാണ് പൂക്കാട് സ്വദേശി ലികേഷ്. മൃഗങ്ങള്‍ പക്ഷികള്‍ തുടങ്ങി പലതും നിര്‍മിക്കുന്നുണ്ട് ലികേഷ്. എല്ലാം തെങ്ങില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ക്കൊണ്ടാണ് ലികേഷ് കെെകളിൽ കലാവിരുത് തീർക്കുന്നത്. ഇതില്‍ ഗണപതിയുടെ ചിത്രം ഏവരുടെയും ശ്രദ്ധയാകര്‍ശിക്കുന്നതാണ്. ചെറു പ്രായം തൊട്ടെ ലികേഷിന് കരകൗശല ഉല്‍പ്പന്നങ്ങള്‍ തീര്‍ക്കുന്നതില്‍ നല്ല താല്‍പ്പര്യമാണ്. അതാണ് തേങ്ങയിൽ നിന്ന് വിവിധ

എ.ടി.എമ്മും, ആധാര്‍ കാര്‍ഡും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു, നടുവത്തൂര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: നടുവത്തൂര്‍ സ്വദേശിയുടെ എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡും ആയിരത്തിമുന്നൂറ് രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ബൈക്ക് യാത്രയിലാണ് നഷ്ടമായത്. കോഴിക്കോട് നിന്നും നടുവണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പൂക്കാട് പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം മനസ്സിലാക്കുന്നത്. നടുവത്തൂര്‍ സ്വദേശി മഹേഷിന്റെ പേഴ്‌സ് ആണ് കളഞ്ഞു പോയത്. കണ്ടു കിട്ടുന്നവര്‍ 8157048209, 9656008151

നിങ്ങളുടെ രചനകള്‍ ഉടനെ അയക്കൂ! പൂക്കാട് കാലാലയം ആവണിപ്പൂവരങ്ങ് സാഹിത്യ മത്സരത്തിലേക്ക് കഥയും കവിതയും അയക്കാം- മാനദണ്ഡങ്ങള്‍ ഇവയാണ്

കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. രചനകള്‍ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ള വരുടേതുമായിരിക്കണം. കഥകള്‍ രണ്ടു പുറത്തില്‍ കവിയാത്തതും കവിതകള്‍ ഇരുപത്തിനാല് വരിയില്‍ കവിയാത്തതുമാകണം. വിവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല. രചനയില്‍ ശീര്‍ഷകമല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പാടില്ല. അനുബന്ധ പുറത്തില്‍ രചയിതാക്കളുടെ ബയോഡാറ്റ, സ്വന്തം രചനയാണെന്ന സാക്ഷ്യപത്രം

ധീരജവാന് സ്‌നേഹാദരം; പൂക്കാട് സ്വദേശിയായ ധീരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിനെ അനുസ്മരിച്ച് ‘ശൗര്യം 2022’; മുഖ്യാതിഥിയായി ശൗര്യചക്ര നേടിയ സുബേദാര്‍ മനേഷ്

ചേമഞ്ചേരി: വീരമൃത്യു വരിച്ച പൂക്കാട് സ്വദേശിയായ ധാരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിനെ അനുസ്മരിച്ച് നാട്. അനുസ്മരണ സമിതി സംഘടിപ്പിച്ച ‘ശൗര്യം 2022’ പരിപാടിയില്‍ രാഷ്ട്രം ശൗര്യചക്ര നല്‍കി ആദരിച്ച സുബേദാര്‍ മനേഷ് മുഖ്യാതിഥിയായി. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന സേനാ സംഗമം എം..എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി

പൂക്കാടിന് ഇത് മാമ്പഴക്കാലം; കുട്ടികളിലെ കല പ്രവർത്തി പരിചയ മേഖലയിലെ കഴിവുകൾക്ക് പ്രോത്സാഹനവുമായി പന്തലായനി ബി.ആർ.സി

ചേമഞ്ചേരി: കുട്ടികളിലെ കല പ്രോത്സാഹിപ്പിക്കാനായി പ്രവൃത്തി പരിചയ ചിത്ര കല ശില്പശാലയൊരുക്കി പന്തലായനി സമഗ്ര ശിക്ഷ കേരള ബി.ആർ.സി. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന മാമ്പഴക്കാലം ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി. സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത

റോഡിനെ റേസിങ് ട്രാക്കാക്കി ബസ്സുകള്‍; പൂക്കാട് റോങ് സൈഡിലൂടെ അപകടകരമാം വിധം ഓടിച്ച ബസ് യാത്രക്കാര്‍ തടഞ്ഞു (വീഡിയോ കാണാം)

കൊയിലാണ്ടി: ബസ്സുകളുടെ അപകടകരമാം വിധമുള്ള മത്സര ഓട്ടം തുടര്‍ക്കഥയാവുന്നു. എല്ലാവരെക്കാളും മുന്നിലേക്ക് ഓടിയെത്താന്‍ ഏതുവിധത്തിലും ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുമ്പോള്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് യാത്രക്കാര്‍ ഇരിക്കാറ്. റോഡിലെ മറ്റ് യാത്രക്കാര്‍ക്കും ഇത്തരം മത്സരയോട്ടങ്ങള്‍ ഭീഷണിയാണ്. മുന്നിലോടുന്ന വണ്ടികളെ എല്ലാ ഗതാഗത നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ബസ്സുകള്‍ മറികടക്കാറ്. ഓവര്‍ ടേക്കിങ് അനുവദിനീയമല്ലാത്ത സ്ഥലങ്ങളില്‍ പോലും ബസ്സുകള്‍ റോങ്