തേങ്ങയില്‍ വിരിയുന്ന കരകൗശലങ്ങള്‍, പൂക്കാടിലെ ചിത്രകലാ അധ്യാപകന്‍ ലികേഷ് മാഷിന്റെ കൈകളില്‍ വിരിയുന്നത് വ്യത്യസ്ഥ രൂപങ്ങള്‍


കൊയിലാണ്ടി: തേങ്ങയില്‍ കരവിരുതു തീര്‍ക്കുകയാണ് പൂക്കാട് സ്വദേശി ലികേഷ്. മൃഗങ്ങള്‍ പക്ഷികള്‍ തുടങ്ങി പലതും നിര്‍മിക്കുന്നുണ്ട് ലികേഷ്. എല്ലാം തെങ്ങില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ക്കൊണ്ടാണ് ലികേഷ് കെെകളിൽ കലാവിരുത് തീർക്കുന്നത്. ഇതില്‍ ഗണപതിയുടെ ചിത്രം ഏവരുടെയും ശ്രദ്ധയാകര്‍ശിക്കുന്നതാണ്.

ചെറു പ്രായം തൊട്ടെ ലികേഷിന് കരകൗശല ഉല്‍പ്പന്നങ്ങള്‍ തീര്‍ക്കുന്നതില്‍ നല്ല താല്‍പ്പര്യമാണ്. അതാണ് തേങ്ങയിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് ലികേഷിനെ നയിച്ചത്. ഗുരുനാഥനായ കലാധ്യാപകന്‍ ഹാറൂണ്‍ ഹല്‍ ഉസ്മാനാണ് ലികേഷിന് കലാരംഗത്തേക്കുള്ള വഴികാട്ടിയായത്.

പൂക്കാട് കലാലയത്തില്‍ നിന്നും കെ.ജി.സി.ഇ കോഴ്സ് പൂര്‍ത്തിയാക്കിയ ലികേഷ് പ്രവൃത്തി പരിചയ മേളകളില്‍ വിധികര്‍ത്താവായും പരിശീലകനായും പോകാറുണ്ട്. ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാ അധ്യാപകനാണ്. ലിജിനയാണ് ഭാര്യ. മകള്‍ ശ്രീദുര്‍ഗ.

summary: Handicrafts in coconut blossoms in the hands of art