പൂക്കാടിന് ഇത് മാമ്പഴക്കാലം; കുട്ടികളിലെ കല പ്രവർത്തി പരിചയ മേഖലയിലെ കഴിവുകൾക്ക് പ്രോത്സാഹനവുമായി പന്തലായനി ബി.ആർ.സി


ചേമഞ്ചേരി: കുട്ടികളിലെ കല പ്രോത്സാഹിപ്പിക്കാനായി പ്രവൃത്തി പരിചയ ചിത്ര കല ശില്പശാലയൊരുക്കി പന്തലായനി സമഗ്ര ശിക്ഷ കേരള ബി.ആർ.സി. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന മാമ്പഴക്കാലം ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി.

സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത ശേഖർ, എച്ച്.എം ഫോറം കൺവീനർ ഷാജി എം ബലറാം, ബി.ആർ.സി പന്തലായനി ട്രെയിനർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂസഫ് നടുവണ്ണൂർ ബി.പി.സി പന്തലായനി സ്വാഗതവും, ബി.ആർ.സി പന്തലായനി ട്രെയിനർ എം.കെ മുഹമ്മദ് അഷറഫ് നന്ദിയും പ്രകടിപ്പിച്ചു.

[ad-attitude]

പഠനത്തിനുമപ്പുറം നിത്യജീവിതത്തിൽ കുട്ടിക്കും, സമൂഹത്തിനും ആവശ്യമായ അടിസ്ഥാന ജീവിത ഘടകങ്ങളുമായി ബന്ധപ്പെട്ടതും കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ കൈ തൊഴിലുകളാണ് പ്രവർത്തിപരിചയത്തിലൂടെ പഠിപ്പിക്കുന്നത്. തൊഴിലിനോട് ആഭിമുഖ്യമുള്ള ,തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന ,സാമൂഹ്യ ബോധമുള്ള പുതിയൊരു തൊഴിൽ സംസ്ക്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതാണ് പ്രവൃത്തി പരിചയത്തിൻറെ ലക്ഷ്യം.

[ad1]

[ad2]