Tag: Workshop
ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിക്കും; ലൈബ്രറി സെക്രട്ടറിമാർക്കായി കൊയിലാണ്ടിയിൽ ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിച്ചും വീട്ടകവായന സദസ്സുകൾ സംഘടിപ്പിച്ചും വീടുകളിൽ പുസ്തകമെത്തിച്ചും വായനയുടെ വിപുലീകരണം നടത്തുന്നതിനും ശിൽപ്പശാലയിൽ ധാരണയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
പൂക്കാടിന് ഇത് മാമ്പഴക്കാലം; കുട്ടികളിലെ കല പ്രവർത്തി പരിചയ മേഖലയിലെ കഴിവുകൾക്ക് പ്രോത്സാഹനവുമായി പന്തലായനി ബി.ആർ.സി
ചേമഞ്ചേരി: കുട്ടികളിലെ കല പ്രോത്സാഹിപ്പിക്കാനായി പ്രവൃത്തി പരിചയ ചിത്ര കല ശില്പശാലയൊരുക്കി പന്തലായനി സമഗ്ര ശിക്ഷ കേരള ബി.ആർ.സി. പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന മാമ്പഴക്കാലം ശില്പശാല ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി. സീനിയർ ഡയറ്റ് ഫാക്കൽറ്റി സബിത