ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിക്കും; ലൈബ്രറി സെക്രട്ടറിമാർക്കായി കൊയിലാണ്ടിയിൽ ശില്പശാല സംഘടിപ്പിച്ചു


കൊയിലാണ്ടി: താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാരുടെ ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറികളിൽ വായനക്കൂട്ടങ്ങൾ രൂപീകരിച്ചും വീട്ടകവായന സദസ്സുകൾ സംഘടിപ്പിച്ചും വീടുകളിൽ പുസ്തകമെത്തിച്ചും വായനയുടെ വിപുലീകരണം നടത്തുന്നതിനും ശിൽപ്പശാലയിൽ ധാരണയായി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും വിരമിച്ച ഓഫീസർ സി.മനോന് യാത്രയയപ്പ് നൽകി.

സി മനോജ്, എൻ.ടി മനോജ്, ജയരാജൻ വടക്കയിൽ എന്നിവർ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ, സി.രവീന്ദ്രൻ, എൻ. ആലി പി.വേൺ എന്നിവർ സംസാരിച്ചു. താലൂക്ക് സിക്രട്ടറി കെ.വി.രാജൻ സ്വാഗതവും എൻ വി ബാലൻ നന്ദിയും പറഞ്ഞു.