ധീരജവാന് സ്‌നേഹാദരം; പൂക്കാട് സ്വദേശിയായ ധീരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിനെ അനുസ്മരിച്ച് ‘ശൗര്യം 2022’; മുഖ്യാതിഥിയായി ശൗര്യചക്ര നേടിയ സുബേദാര്‍ മനേഷ്


ചേമഞ്ചേരി: വീരമൃത്യു വരിച്ച പൂക്കാട് സ്വദേശിയായ ധാരജവാന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിനെ അനുസ്മരിച്ച് നാട്. അനുസ്മരണ സമിതി സംഘടിപ്പിച്ച ‘ശൗര്യം 2022’ പരിപാടിയില്‍ രാഷ്ട്രം ശൗര്യചക്ര നല്‍കി ആദരിച്ച സുബേദാര്‍ മനേഷ് മുഖ്യാതിഥിയായി.

പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന സേനാ സംഗമം എം..എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. കേണല്‍ എം.ഒ.മാധവന്‍ നായര്‍ സുബേദാര്‍ മനേഷിനെ പരിചയപ്പെടുത്തി.

ചടങ്ങില്‍ സുനില്‍ തിരുവങ്ങൂര്‍ ദേശഭക്തിഗാനാലപനം നടത്തി. എന്‍.സി.സി, എസ്.പി.സി കേഡറ്റുകള്‍ മനേഷിന് പൂച്ചെണ്ട് നല്‍കി ആദരിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ സി.അശ്വിനി ദേവ് അനുമോദന പത്ര സമര്‍പ്പണം നടത്തി. സുബേദാര്‍ മനേഷ് എന്‍.സി.സി, എസ്.പി.സി കേഡറ്റുകളുമായി സംവദിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെയും എന്‍.സി.സി, എസ്.പി.സി കേഡറ്റുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

മാടഞ്ചേരി സത്യനാഥന്‍ സ്വാഗതവും രതീഷ് ഈച്ചരോത്ത് നന്ദിയും പ്രകടിപ്പിച്ചു.