Tag: POCSO

Total 91 Posts

ഒന്നരവര്‍ഷം മുമ്പ് പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവം; പോക്‌സോ കേസില്‍ ഊരള്ളൂര്‍ സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ ഊരള്ളൂര്‍ സ്വദേശി അറസ്റ്റില്‍. കൈതേരി അമ്മദ് (59) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് ഒമ്പതുവര്‍ഷം കഠിനതടവും പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയ്ക്ക് ഒമ്പതുവര്‍ഷം കഠിന തടവും പിഴയും. കാവുന്തറ തറോക്കണ്ടി ദാമോദരനാണ് (72) കോടതി ശിക്ഷ വിധിച്ചത്. അന്‍പത്തിയഞ്ചായിരം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. പോക്‌സോ, പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

വീടിനകത്തുവെച്ച് സഹോദരിയെ സഹോദരന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി; താമരശ്ശേരിയില്‍ യുവാവിനെതിരെ പോക്‌സോ കേസ്

താമരശ്ശേരി: സഹോദരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെതിരെ പോക്‌സോ കേസ്. താമരശ്ശേരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി ഇക്കാര്യം കൂട്ടുകാരിയോട് പറയുകയും കൂട്ടുകാരി സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമസമിതിയെ വിവരം അറിയിച്ചത് പ്രകാരം ഇവര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; വയനാട്ടില്‍ വയോധികന് 40 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികനെ 40 കൊല്ലം കഠിന തടവിന് ശിക്ഷിച്ച് കോടതി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടിയെ (60) ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജി വി.അനസ് ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത

ഓണപ്പരീക്ഷയ്ക്കെത്തിയ ഒന്നാം ക്ലാസുകാരിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ചു; തലശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

തലശ്ശേരി: ഒന്നാം ക്ലാസുകാരിയെ ലഹരി പാനീയം നല്‍കി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ജന്നത്ത് ഹൗസില്‍ ടി.കെ നിഷാബ്(34) ആണ് അറസ്റ്റിലായത്. ഓണപ്പരീക്ഷയ്ക്ക് സ്‌ക്കൂളിലെത്തിയ കുട്ടിയെ ലഹരി പാനീയം നല്‍കി മയക്കിയശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് സ്‌ക്കൂളിലെ ഓഫീസ് ക്ലര്‍ക്കായി ജോലി ചെയ്യുകയായിരുന്നു പ്രതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

  കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൂക്കാട് പന്തവയൽകുനി നിസാറിനെ (47) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും

വിറക് ശേഖരിക്കാനെന്ന് പറഞ്ഞ് കാട് നിറഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി, മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിച്ച് ബലാത്സംഗം ചെയ്തു; നാദാപുരത്ത് യുവാവിന് 83 വർഷം കഠിന തടവ് വിധിച്ച് കോടതി

നാദാപുരം: അശ്ശീല വീഡിയോ കാണിച്ച് മൂന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കാട് നിറഞ്ഞ പറമ്പിൽ

പേരാമ്പ്രയിലെ സ്ഥാപനത്തില്‍ വച്ച് പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. എലത്തൂര്‍ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷിനെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന പ്രതി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്‍

തിക്കോടി: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുറക്കാട് സ്വദേശിയായ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. തിക്കോടിയിലെ എഡിറ്റേഴ്‌സ് സ്റ്റുഡിയോ ഉടമ പുറക്കാട് തണ്ടോറ സേതു (40)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പയ്യോളി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍