Tag: Perambra
ചീത്തവിളിച്ചും കല്ലെറിയാന്‍ നോക്കിയും നാട്ടുകാര്‍; നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയുമായി ആദ്യം വാളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് പൊലീസ് എത്തിയത്. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വണ്ടപ്പുറം ഭാഗത്തുവെച്ചാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പേരാമ്പ്ര ചെമ്പ്ര റോഡില്‍ കാര്‍ഷിക വിപണന എക്‌സിബിഷന്‍ അനുവദിച്ചെന്ന് ആരോപണം; പ്രതിഷേധ മാര്‍ച്ചുമായി വ്യാപാരി സംഘടനകള്‍
പേരാമ്പ്ര: ചെമ്പ്ര റോഡിൽ കാർഷിക വിപണന മേള എന്ന പേരില്‍ എക്‌സിബിഷന്‍ നടത്തുന്നതിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് പേരാമ്പ്രയിലെ വ്യാപാരി സംഘടനകൾ. റഗുലേറ്റഡ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ അധീനതയിലുള്ളതും, വർഷങ്ങളായി കേസ് നടക്കുന്നതുമായ സ്ഥലത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെതെയാണ് സ്വകാര്യ വ്യക്തികള്‍ എക്സിബിഷൻ നടത്തുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരി സംഘടനകൾ മാർക്കറ്റ് പരിസരത്ത്
പേരാമ്പ്രയിലെ അനു കൊലക്കേസ്; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടിരുന്നു, നിര്‍ണായകമായി സ്ത്രീയുടെ മൊഴി
പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നല്‍കിയത്. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പതിനൊന്നാം തിയ്യതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്‌മാന്‍ വാളൂരിലെ ഇടറോഡില്‍വച്ച് അനുവിനെ കൊലപ്പെടുത്തിയത്.
ചെങ്കടലായി പേരാമ്പ്ര; പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ്‌ഷോ- ചിത്രങ്ങള്‍ കാണാം
പേരാമ്പ്ര: പേരാമ്പ്രയില്‍ പതിനായിരങ്ങളെ അണിനിരത്തി കരുത്തുകാട്ടി എല്‍.ഡി.എഫിന്റെ റോഡ് ഷോ. വടകര മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഷ് ഷോ സംഘടിപ്പിച്ചത്. പേരാമ്പ്ര റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ചെമ്പ്ര റോഡ് മൈതാനിയിലാണ് അവസാനിച്ചത്. റോഡ് ഷോയില്‍ അണിനിരന്നവരെ അഭിസംബോധന ചെയ്ത് കെ.കെ.ശൈലജ
നൊച്ചാട് അനു കൊലക്കേസ്: മുജീബ് റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതി കവർച്ചചെയ്ത സ്വർണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും സ്വർണം
”നിനക്ക് രക്ഷപ്പെടാന്‍ പറ്റില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” പേരാമ്പ്ര അനു കൊലപാതകക്കേസ് പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ കാണാം
പേരാമ്പ്ര: പേരാമ്പ്ര നൊച്ചാട് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് ഓടുപൊളിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ച പ്രതിയോട് ”നിനക്ക് രക്ഷപ്പെടാന്‍ കഴിയില്ല മുജീബേ, ഞങ്ങള് ചുറ്റുമുണ്ട്, നീ ഓടുപൊളിച്ചിട്ട് കാര്യമില്ല” എന്ന് പൊലീസ് പറയുന്നതാണ് വീഡിയോയിയുള്ളത്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നും വീടിന്റെ വാതില്‍
നൊച്ചാട് സ്വദേശിനി അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം; ശരീരത്തില്‍ മുറിപ്പാടുകളും ചതവും, ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങളില്‍ തോട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനുവിന്റെ മരണം കൊലപാതകമെന്ന് സംശയം. ശരീരത്തില്‍ മുറിപ്പാടുകളും ചതവുമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവസമയത്് പ്രദേശത്ത് എത്തിയ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അനുവിനെ അപായപ്പെടുത്തിയശേഷം ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വെള്ളാട്ടും തിറകളും മാര്‍ച്ച് 18ന്; കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തണ്ടാന്‍ സുകുമാര്‍ ശ്രീകല, കര്‍മ്മി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സുനില്‍ നെല്യാടിക്കണ്ടി, പ്രദീപ്.എസ്, ജയകുമാര്‍ മാധവം, സബീഷ് പണിക്കര്‍, പ്രകാശന്‍ കിഴക്കയില്‍, രജീഷ് കിഴക്കയില്‍, ബബിലേഷ്.കെ.കെ, കണാരന്‍.സി.കെ, ഗിരീഷ്.വി.സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 16ന് വൈകീട്ട്
പേരാമ്പ്ര മുളിയങ്ങലില്‍ തോട്ടില്‍ യുവതിയുടെ മൃതദേഹം
പേരാമ്പ്ര: മുളിയങ്ങലില്‍ വയലിന് സമീപമുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം. മുളിയങ്ങള്‍ ടൗണില്‍ നിന്നും പുളിയോട്ട് മുക്കിലേക്ക് പോകുന്ന റോഡില്‍ കായല്‍മുക്ക് വയലിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. 35 വയസോളം പ്രായം തോന്നും. ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ഇന്ന് പതിനൊന്നുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ പേരാമ്പ്ര
പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ