മോട്ടോര്‍ തൊഴിലാളികളുടെ ധനസഹായ സംവിധാനം തകര്‍ന്നു, ക്ഷേമനിധിയിലുള്ള നിക്ഷേപധനം വകമാറ്റുന്നു; സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പേരാമ്പ്രയില്‍ എസ്.ടി.യുപേരാമ്പ്ര: കേരളത്തിലെ മോട്ടോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ തൊഴിലാളികള്‍ സര്‍ക്കാറിന്റെ അവഗണന മൂലം, ഏറെ പ്രതിസന്ധിയിലാണെന്ന് എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി.പി.കുഞ്ഞമ്മത് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ യൂനിറ്റ് തലങ്ങളില്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി എസ്.ടി.യു കമ്മറ്റി ആരംഭിച്ച സന്ദര്‍ശന പരിപാടി പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഇബ്രാഹിം കല്ലൂര്‍ അധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ ധനസഹായ സംവിധാനം ആകെ തകര്‍ന്നതിനാലും, ക്ഷേമനിധിയിലുള്ള നിക്ഷേപ ധനം വകമാറ്റി ചിലവഴിക്കുന്നതിനുമെതിരെ ശക്തമായ സമരപ രിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. എം.കെ.സി.കുട്ട്യാലി, എന്‍.കെ.സി.ബഷീര്‍, ഇ.ടി.പി ഇബ്രായി, ഇ.ഷാഹിമാസ്റ്റര്‍, കെ.പി.റസാഖ്, ഇബ്രാഹിം കല്ലൂര്‍, പി.കെ.റഹിം, മജീദ് അറക്കിലാട്, പി.കെ.അഷ്‌റഫ് റസാഖ്, ഒ.പി.ഫൈസല്‍ പയിമ്പ്ര, ഹമീദ് മടവൂര്‍ എന്നിവര്‍ പങ്കെടുത്തു.