നിപ്പ പ്രതിരോധത്തിനായി ഒരുങ്ങാം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവത്കരണ ക്ലാസ്


പേരാമ്പ്ര: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കുറ്റ്യാടി പേരാമ്പ്ര ബ്ലോക്കുകളിലെ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് മാര്‍ നേഴ്‌സിംഗ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടി കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ:ടി മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷം വഹിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ചാന്ദിനി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റി ക്ലാസ് എടുത്തു. മെഡിക്കല്‍ കോളെജിലെ മൈക്രോബയോളജി വിഭാഗത്തിലെ ഡോക്ടര്‍ ഐശ്വര്യ പി.കുമാര്‍, ഡോക്ടര്‍ ത്രേസ്യ തോമസ് എന്നിവരും ക്ലാസുകള്‍ കൈകാര്യം ചെയ്തു. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, സംസാരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ പങ്കെടുത്തു.

പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഗോപാലകൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.