കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള താഴെ പറയുന്ന ട്രാന്‍സ്‌ഫോര്‍മറുകളില്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ചേലിയ, ഉള്ളൂര്‍ കടവ്, ആലങ്ങാട്ട്, നോബിത, മുത്തുബസാര്‍, മേലൂര്‍, ചോനാംപീടിക, കാരോല്‍, കച്ചേരി പാറ, പിലീക്കാട്ട് താഴെ, ഖാദിമുക്ക്, വിദ്യാതരംഗിണി, നെല്ലൂളിക്കുന്ന്, പയഞ്ചേരി, പുറത്തൂട്ടുംഞ്ചേരി പയഞ്ചേരി ടവര്‍, വലിയാറമ്പത്ത് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വൈദ്യുതി മുടങ്ങിയത്.

രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ വര്‍ക്ക് കാരണം വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി ജൂണ്‍ ആറിന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ കൊയിലാണ്ടി സബ്‌സ്റ്റേഷന്‍ മുതല്‍ ബപ്പങ്ങാട് വരെയും, പയറ്റ് വളപ്പില്‍ റോഡ് (NH )മുതല്‍ മാടാക്കര വരെയും, ചുങ്കം റോഡ് വരെയും, മാവിന്‍ ചുവട് മുതല്‍ സെന്‍ട്രല്‍ സ്‌കൂള്‍ വരെയും, ഐ.ടി.ഐ മുതല്‍ നടയ്ക്കല്‍ വരെയും എച്ച് ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടാകില്ല.