Tag: Perambra

Total 132 Posts

കക്കയത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്

പേരാമ്പ്ര: കക്കയത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് ഉത്തരവിട്ടത്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കില്‍ വെടിവെച്ചുകൊല്ലാനാണ് നിര്‍ദേശം. ഇന്നലെയാണ് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടിയില്‍ എബ്രഹാം എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നും കുടുംബത്തിന് 50ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. രണ്ടുമാസമായി കാട്ടുപോത്ത്

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രമായ പ്രത്യാശയ്ക്ക് ഏഴ് വയസ്സ്; കോടേരിച്ചാല്‍ കാപ്പുമ്മലില്‍ പുതിയ കെട്ടിടമായി

പേരാമ്പ്ര: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസകേന്ദ്രമായ പ്രത്യാശയുടെ കെട്ടിട ഉദ്ഘാടനവും ഏഴാം വാര്‍ഷികവും കോടേരിച്ചാല്‍ കാപ്പുമ്മല്‍ നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലീസ് മാത്യു കെട്ടിടം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.സി ഹനീഫ വാര്‍ഷിക ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എ.കെ.തറുവയ് ഹാജി അധ്യക്ഷത വഹിച്ചു. ഡോ: അബ്ദുള്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. തണ്ടോറ കുഞ്ഞബ്ദുള്ള

ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഒരു കോടി 14.5ലക്ഷം ചിലവഴിച്ച് നവീകരിച്ചു; പേരാമ്പ്ര ബസ് സ്റ്റാന്റിന് പുതിയ മുഖം

പേരാമ്പ്ര: നവീകരിച്ച പേരാമ്പ്ര ബസ് സ്റ്റാന്റ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ 2015 – 16 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും 2022 –

വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാട്

പേരാമ്പ്ര: കെ.പി.സി.സി സെക്രട്ടറിയായി സത്യന്‍ കടിയങ്ങാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ കെ.പി.സി.സി മെംബറായി പ്രവര്‍ത്തിച്ചുവരുന്ന സത്യന്‍ കടിയങ്ങാടിന് വിദ്യാര്‍ത്ഥികാലം മുതല്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിയായി നോമിനേറ്റ് ചെയ്യുന്നത്. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ സത്യന്‍ കടിയങ്ങാട് കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.

പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ മലയില്‍ തീപിടിത്തം; ഒന്നര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ലാസ്റ്റ് കല്ലോട് തീപിടിത്തം. കുട്ടിക്കുന്നുമ്മല്‍ മലയില്‍ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.ടി.റഫീക്ക് എന്നിവരുടെ നേതൃത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. ചോയിക്കണ്ടി ഇബ്രാഹിം മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള

” 17 വര്‍ഷമായി തിരയുന്ന മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാനാകാതെ അച്ഛന്‍, അടുത്തിരിക്കുന്നത് അച്ഛനാണെന്ന് അറിയാതെ ആ മകനും” പേരാമ്പ്ര സ്വദേശിനിയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ കൈകളിലെത്തിയ കഥ

പേരാമ്പ്ര: രണ്ടാം വയസില്‍ തനിക്ക് നഷ്ടമായ കുഞ്ഞ്, അതിനെ അന്വേഷിച്ച് കഴിഞ്ഞ് പോയത് 17 വര്‍ഷങ്ങള്‍ ഒടുവില്‍ മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാതെ ആ അച്ഛന്‍. സിനിമയെ വെല്ലുന്ന ജീവിതകഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ അരങ്ങേറിയത്. മുക്കത്ത് താമസിക്കുന്ന കോണ്ടാക്ടറായ മധ്യവയസ്‌കനാണ് ഈ കഥയിലെ നായകന്‍. പേരാമ്പ്ര കടിയങ്ങാട് സ്വദേശിനിയെ വര്‍ഷങ്ങള്‍ക്ക്

75% സബ്‌സിഡിയില്‍ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും; പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി

മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ ‘പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ നിര്‍വഹിച്ചു. മേപ്പയ്യൂര്‍ കൃഷിഭവനില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് സ്ഥിരം വികസനകാര്യ ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷനായിരുന്നു. ഗവണ്‍മെന്റ് അംഗീകൃത എച്ച്.ഡി.പി.ഇ ചട്ടിയില്‍ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75%

ഇനി ഉച്ചമയക്കം സ്‌നേഹ കിടക്കയില്‍; പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് കയര്‍ ഫെഡിന്റെ കിടക്കകള്‍ വിതരണം ചെയ്ത് എം.എല്‍.എ

പേരാമ്പ്ര: എം.എല്‍.എയുടെ മണ്ഡലം വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു. കയര്‍ ഫെഡിന്റെ സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ഏറ്റുവാങ്ങി. പേരാമ്പ്ര ഗ്രാമ

പ്രവൃത്തിയില്‍ വീഴ്ച വരുത്തിയ കരാറുകാരനെ നീക്കം ചെയ്തത് ഗുണം ചെയ്തു; നവീകരണം പൂര്‍ത്തിയാക്കി പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ്

പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കടന്നു പോകുന്ന പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ് നവീകരണം പൂര്‍ത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പ്രവൃത്തിയില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ കരാറുകാരന്‍

യോഗ, പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി ചികിത്സാ രീതികള്‍ പേരാമ്പ്രയിലും വരുന്നു; പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്രയില്‍ കല്പത്തൂര്‍ വായനശാലക്ക് സമീപം ഫെബ്രുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കുന്ന പ്രകൃതിക വസതി ആശുപത്രിയുടെ ലോഗോ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രകൃതി ചികിത്സ, ഫിസിയോതെറാപ്പി, യോഗ തുടങ്ങിയ ചികിത്സാ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിക്കുകയാണ് പ്രകൃതി വസതിയില്‍. പ്രകൃതി ചികിത്സ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് താമസിച്ച് ചികിത്സ നല്‍കാനുതകും വിധത്തില്‍ ശാരിരിക മാനസികോല്ലാസം ലഭ്യമാകുന്ന