Tag: Perambra
പേരാമ്പ്ര സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസര്‍ മരിച്ച നിലയിൽ
പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. നിലയിൽ എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാൽപത്തി ഏഴ് വയസ്സായിരുന്നു. വീട്ടിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ബീനയെ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര
പേരാമ്പ്ര ടൗണിന്റെ ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴ പോലെ മഞ്ഞനിറത്തിലുള്ള ദ്രാവകം; ‘മഞ്ഞ മഴ’ എന്ന സംശയത്തില്‍ നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ കക്കാട് പരിസരങ്ങളില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിച്ചതായി പ്രദേശ വാസികള്‍ അറിയിച്ചു. ചാറ്റല്‍ മഴ പോലെ ചെറിയ തുള്ളികളായാണ് പതിച്ചത്. മഞ്ഞ മഴയാണോ ഇതെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കക്കാട് ഭാഗത്തുള്ള വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ക്കാണ് ആദ്യം ഇത് അനുഭവപ്പെട്ടത്. പിന്നെ അവര്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു പല
പേരാമ്പ്രയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഒഡിറ്റോറിയത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
പേരാമ്പ്ര: പേരാമ്പ്രയില്‍ വിവാഹ പാര്‍ട്ടിക്കിടെ സുരഭി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛര്‍ദിയും ബാധിച്ച് ചികിത്സതേടിയത്. ഓഡിറ്റോറിയത്തിലെ കിണര്‍ വെള്ളത്തില്‍നിന്നാണ് പ്രശ്‌നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളംപേര്‍ക്കാണ് പ്രശ്‌നമുള്ളതായി
പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ
രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി
‘ആദ്യം കുറച്ച് രൂപ നല്‍കി പിന്നീട് പി.കെ.കൃഷ്ണദാസിന്റെ പരിപാടിക്കെന്നും പറഞ്ഞ് റസീറ്റില്ലാതെ 25,000 രൂപ വാങ്ങി അങ്ങനെ പല തവണകളായി ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങി, കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വീണ്ടും ഒന്നരലക്ഷം കൂടെ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു’; പാലേരി സ്വദേശി പ്രജീഷിന്റെ ശബ്ദസന്ദേശം പുറത്ത്, പേരാമ്പ്ര ബി.ജെ.പിയില്‍ ചേരിപ്പോര്
പേരാമ്പ്ര: പേരാമ്പ്രയില്‍ ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്ങളി. ആര്‍.എസ്.എസ് പ്രവര്‍ത്തകനും മുന്‍ ബി.ജെ.പി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി നേതാക്കള്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ പേരിലാണ് കൈയ്യാങ്കളി നടന്നത്. നേതാക്കള്‍ പണം വാങ്ങിയെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രജീഷിന്റെ ശബ്ദസന്ദേശവും സി.സി.ടി.വി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ്
പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു
പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത്
പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പെൺകുട്ടിയെ കണ്ടെത്താൻ വൈകിയത് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് കാണാതായ ഉടനെ കണ്ടെത്താൻ പോലീസിന് തടസ്സമായി. മറ്റുള്ളവരോട് മൊബൈൽ ഫോൺ വാങ്ങിയാണ് യാത്രക്കിടെ പെൺകുട്ടി ഫോൺ വിളിച്ചത്. വഴിതെറ്റി പരപ്പനങ്ങാടി ബസ്റ്റാൻഡിൽ എത്തിയിട്ടും പെൺകുട്ടി ബന്ധുക്കളെ ഫോണിൽ വിളിക്കാതെ സുഹൃത്തായ കണ്ണൂർ സ്വദേശി അനസിനെ മാത്രമാണ് വിളിച്ചത്.
മേപ്പാടി പോളി ടെക്നിക്കിലെ സംഘർഷം: പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം
പേരാമ്പ്ര: വാല്യക്കോട് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വാല്യക്കോട് കീരിക്കണ്ടി രമേശന്റെ മകനും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയുമായ അഭിനവിനാണ് മർദ്ദനമേറ്റത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു. യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുന്ന മയക്കുമരുന്ന് സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു
കുറച്ച് നാള്‍ കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്‍ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി
സുഹാസ് പാറക്കണ്ടി തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്‌നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍
പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍
പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു. വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍