Tag: obituary

Total 1496 Posts

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠതിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു

പൂക്കാട്: ചേമഞ്ചേരി കഞ്ഞിക്കുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുന്‍ഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: ശോഭന. മക്കള്‍: ശ്രീജേഷ് (ഹെഡ് ക്ലര്‍ക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീകാന്ത് (റെയില്‍വെ), ഷീജ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കള്‍. പ്രമോദ്

പൊയില്‍ക്കാവ് കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു

പൊയില്‍ക്കാവ്: കലോപ്പൊയില്‍ മാധവന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: ദേവി. മക്കള്‍: ശ്രീജ, ശോഭ, ബിജു. മരുമക്കള്‍: രാധാകൃഷ്ണന്‍, ബാലന്‍, ശില്‍പ. സഹോദങ്ങള്‍: മാത, കേളപ്പന്‍. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി നടേരി പൊക്രാത്ത് താഴകുനി മാധവന്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴ കുനി മാധവന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയാസായിരുന്നു. ഭാര്യമാര്‍: പരേതയായ ശാരദ കാവും വട്ടം, ദേവി പൊക്രാത്ത് താഴകുനി (മുത്താമ്പി). മക്കള്‍: സജേഷ് കാവില്‍, സജില പനായി, അരുണ്‍ പ്രസാദ്, ശ്രീനാഥ്, ഐശ്വര്യ. മരുമക്കള്‍: സനില കാവില്‍, സുനില്‍ പനായി, സനൂപ് കായണ്ണ. സഞ്ചയനം: ഞായറാഴ്ച മന്ദങ്കാവ് വലിയപറമ്പില്‍ തറവാട് വീട്ടില്‍.

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീണു; വടകരയില്‍ രണ്ടുവയസുകാരി മരിച്ചു

വടകര: ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ വടകര സ്വദേശിനിയായ രണ്ട് വയസ്സുകാരി മരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പാലക്കാട് ഉറങ്ങാന്‍ കിടന്ന ഇരുപത്തിയാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുമ്പ്

പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരില്‍ നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കപ്പൂര്‍ പത്തായപ്പുരക്കല്‍ ഷെഫീക്ക് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഷെഫീക്ക് പുലര്‍ച്ചെയോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്.

കീഴരിയൂര്‍ നെല്ല്യാടി നടുവത്തൂര്‍ മമ്മിളി താഴെകുനി മറിയം അന്തരിച്ചു

കീഴരിയൂര്‍: നെല്ല്യാടി നടുവത്തൂര്‍ മമ്മിളി താഴെകുനി മറിയം അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: മൊയ്തീന്‍ കുട്ടി. മക്കള്‍: മുഹമ്മദ് അന്‍വര്‍, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാന്‍, നൂര്‍ജഹാന്‍. മരുമക്കള്‍ ഹനീഫ (കൊയിലാണ്ടി ), അക്ബര്‍ (കൊയിലാണ്ടി ), ഹാരിസ് (കൊയിലാണ്ടി ), സാജിത, സൗദ, സഫ്‌ന. സഹോദങ്ങള്‍: ഹംസ, പരേതനായ ഇമ്പിച്ചി മമ്മു, റാബിയ.  

കൊയിലാണ്ടി അരങ്ങാടത്ത് തെക്കെ പുറത്തൂട്ട് ഗൗരി അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് തെക്കെ പുറത്തൂട്ട് ഗൗരി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: ഷൈമ, ഷൈജ, ഷീബ. മരുമക്കള്‍: രമേശന്‍, സജീവന്‍, രാമകൃഷ്ണന്‍. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ജയന്‍, സാവിത്രി, അംബിക, പരേതരായ വിശ്വന്‍, സദാനന്ദന്‍.

തിക്കോടി കോഴിപ്പുറം ഒതയോത്ത് കുഞ്ഞാമിന അന്തരിച്ചു

തിക്കോടി: കോഴിപ്പുറം ഒതയോത്ത് കുഞ്ഞാമിന അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: നാസര്‍, ജമാല്‍ ഒതയോത്ത്, മൊയ്തു, സിറാജ്, സീനത്ത്. ജനാസ നിസ്‌കാരം കോഴിപ്പുറം പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.

ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞ് വീണു മരിച്ചു

കൊയിലാണ്ടി: ജോലിക്കിടെ പെരുവട്ടൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബുവാണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു. നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. കൊല്ലം ഭാഗത്തുള്ള പള്ളിയില്‍ രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛന്‍: പരേതനായ നടുവളപ്പില്‍ ചന്തു. അമ്മ: പരേതയായ

സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന ചെലോട്ട് രാമന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പന്തലായനി അമൃത സ്‌കൂളിന് സമീപം ചെലോട്ട് രാമന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സഖാവ് സി.ആര്‍ എന്നറിയപ്പെട്ടുരുന്ന സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി തൊഴിലാളി പ്രശ്‌നങ്ങള്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, കൊയിലാണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളികളെ പിരിച്ചുവിട്ടതുമായി