Tag: National Highway

Total 40 Posts

‘ചെറിയ വാഹനങ്ങൾ മണിയൂർ റോഡുവഴി പയ്യോളിയിലേക്ക്, ലോറികളും ബസുകളും പൂർണ്ണമായി വിലക്കിയേക്കും’; മൂരാട് പാലത്തിലെ ഗതാഗതനിയന്ത്രണത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം

വടകര: ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂരാട് പാലത്തിൽ ഗതാഗതനിയന്ത്രണം വരുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിലെ മൂരാടിൽ പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലംവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. നവംബര്‍ 9 മുതൽ 24 വരെയാണ് മൂരാട് പാലം അടച്ചിടുക.

ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും

വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള

വെള്ളറക്കാട് കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം തിരുവങ്ങൂരിലെ ദേശീയപാതയില്‍

ചേമഞ്ചേരി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാറപകടം. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ പരിക്കുകളില്ലാതെ അത്ഭതകരമായി രക്ഷപ്പെട്ടു. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സുസുക്കി ബ്രസ കാറാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മാത്രമേ കാറില്‍

നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാം

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി നിയമവിരുദ്ധമായും അപകടകരമാംവിധവും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന തുടരുന്നു. വാഹനം നിരത്തിലിറക്കാന്‍ നിയമപരമായി ഉണ്ടാകേണ്ട രേഖകളായ വാഹനപൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഇല്ലാത്ത ടിപ്പറുകളില്‍ നിര്‍മ്മാണ സാമഗ്രികളുമായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. പൊലീസിന്റെയും ആര്‍.ടി.ഒയുടെയും കൈയെത്തും ദൂരത്ത് പകല്‍ സമയങ്ങളില്‍ യാതൊരു

‘അവർ പറന്നു പോകുന്നത് വരെ കാക്കണമെന്ന് പറഞ്ഞതല്ലേ, എടുത്തുകൊണ്ടുപോയത് മൂന്ന് ചാക്ക് നിറയെ ചോരക്കുഞ്ഞുങ്ങൾ, വല്ലാത്ത സങ്കടമായിപ്പോയി’; ദേശീയ പാതയ്ക്കായി മരം മുറിക്കലിലായി നഷ്ടമായത് നൂറോളം നീർക്കാക്ക കുഞ്ഞുങ്ങളുടെ ജീവൻ; കരാറുകാർക്കെതിരെ കേസ് (വീഡിയോ കാണാം)

മലപ്പുറം: കാക്കകൾക്കുൾപ്പെടെ പക്ഷികൾക്കൊന്നും ആ മരം വിട്ടു പോകാനായിട്ടില്ല ഇനിയും, പറന്നുയരുമെന്ന പ്രതീക്ഷകളോടെ നിന്ന സ്ഥലത്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ചോരപുരണ്ട ജഡം വീണു കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആ ദൃശ്യങ്ങൾ നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോൾ ആണ് മരത്തിലുണ്ടായിരുന്ന നൂറോളം കാക്കകുഞ്ഞുങ്ങൾ ചത്തത്. കോഴിക്കോട് തൃശൂർ ദേശീയ

പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്‌നവും വഴി പ്രശ്‌നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം

നേരെ ചവിട്ടുന്നത് ചെളിവെള്ളത്തിലേക്ക്, റോഡിൽ കുഴികൾ; കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് മുൻവശത്തെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കൊയിലാണ്ടി: ​ഗതാ​ഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കൊയിലാണ്ടിയിൽ യാത്ര ദുഷ്ക്കരമാക്കി പൊട്ടിപ്പൊളിഞ്ഞ റോഡും കുഴികളും. ബസ് കയറാനായി എത്തുന്നവരും ഇരുചക്ര വാഹനക്കാരുമാണ് പഴയ ബസ്റ്റാന്റിന് മുന്നിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ബുദ്ധിമുട്ടിലായത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികളുള്ളത് മനസിലാക്കാൻ സാധിക്കാതെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യവുമുണ്ടെന്ന് യാത്രക്കാർ പറയുന്നു. കണ്ണൂർ, തലശ്ശേരി, വടകര ഭാ​ഗങ്ങളിലേക്കുള്ള ബസുകളാണ് പഴയ

കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്