Tag: National Highway 66
മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും
മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍
ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും
വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള
പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്നവും വഴി പ്രശ്നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍
ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം
നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം
‘ഒരു അത്യാവശ്യമുണ്ടായാൽ നടന്നു പോകാൻ പോലും പറ്റില്ല; തീരെ വഴി നടക്കാനോ വണ്ടി പോകാനോ പോലും പറ്റുന്നില്ല’; മരളൂർ റോഡിലൂടെ നടക്കാൻ പോലുമാവാതെ പനച്ചിക്കുന്ന് നിവാസികളുടെ ദുരിതം തുടരുന്നു
കൊയിലാണ്ടി: ‘അതുവഴി വഴി നടക്കാൻ ഒട്ടും വയ്യാതെയായി, ഇരുചക്ര വാഹനങ്ങളുള്ളവരുടെ കാര്യവും കഷ്ടമാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ പനച്ചിക്കുന്ന് റോഡിനെ പറ്റി നാട്ടുകാർ പറയുന്നു. കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായതോടെ തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക്
കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി
വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്
‘വലിയ അപകടമുണ്ടാകുന്നത് വരെ അധികൃതരെ കാത്ത് നില്ക്കാന് വയ്യ’; ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിനടുത്തെ കുഴി അടച്ച് യുവാക്കള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലത്തെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്നമാണ് പെട്രോള്‍ പമ്പിനടുത്ത് റോഡിലുള്ള കുഴി. എപ്പോഴാണ് തങ്ങള്‍ ആ കെണിയില്‍ വീഴുക എന്ന ഭയത്തോടെയാണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ഇതിലെ കടന്നു പോകാറ്. അധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന് നടിച്ച മട്ടായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം അഞ്ചോളം യാത്രക്കാര്‍ക്കാണ് ഇവിടെ വീണ്
കൊയിലാണ്ടിയിലെ ഹൈവേ നിറയെ കുണ്ടും കുഴിയും; നന്തി മേല്‍പ്പാലത്തിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത കമ്പനി
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചു. നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയാണ് പാലത്തിലെ കുഴികള്‍ അടച്ചത്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് കുഴികളടച്ചത് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം കൊയിലാണ്ടി മേഖലയിലാകെ ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ കുഴിയുള്ളത് തിരിച്ചറിയാനാകാതെ ചെറു
നെല്യാടി റോഡില്‍ അടിപ്പാത നിര്മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ
കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്. ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു.
വീതി 24 മീറ്റര്‍, ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ലൈന്‍; ദേശീയപാതാ ബൈപ്പാസില്‍ ചെങ്ങോട്ടുകാവില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു
കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയപാത ആറ് വരിയാക്കി വികസിക്കുമ്പോള്‍ 24 മീറ്ററാണ് അടിപ്പാതയുടെ വീതി. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്താണ് അടിപ്പാത വരുന്നത്. നിലവിലെ ദേശീയപാതയുടെ തൊട്ടടുത്തായി നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്കടുത്ത് ദീര്‍ഘദൂര ട്രക്കുകള്‍ നിര്‍ത്തിയിടാനായി വലിയ ട്രക്ക് ലൈനും നിര്‍മ്മിക്കും. ബൈപ്പാസ് എത്തിച്ചേരുന്ന നന്തിയിലും